AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manoj Bharathiraja: സെറ്റിൽ തുടങ്ങിയ പ്രണയം! മനോജിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് വാശി പിടിച്ചു; ഇന്ന് ഭര്‍ത്താവിന്റെ വേർപാടിൽ നെഞ്ചുപൊട്ടി നന്ദന

Manoj Bharathiraja Wife Nandana Love Story: ഇതിനു പിന്നാലെ മനോജിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ തളര്‍ന്നു വീണു കരയുന്ന ഭാരതി രാജയുടെയും ഭാര്യ നന്ദനയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Manoj Bharathiraja: സെറ്റിൽ തുടങ്ങിയ പ്രണയം! മനോജിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് വാശി പിടിച്ചു; ഇന്ന് ഭര്‍ത്താവിന്റെ വേർപാടിൽ നെഞ്ചുപൊട്ടി നന്ദന
മനോജ് ഭാരതിരാജ, നന്ദനImage Credit source: social media
Sarika KP
Sarika KP | Published: 26 Mar 2025 | 10:40 AM

ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതി രാജയുടെ വിയോ​ഗ വാർത്ത കേട്ട ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മനോജ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു പ്രായം. ഇതിനു പിന്നാലെ മനോജിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ തളര്‍ന്നു വീണു കരയുന്ന ഭാരതി രാജയുടെയും ഭാര്യ നന്ദനയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി നന്ദന. സ്‌നേഹതിന്‍, സ്വപ്‌നം കൊണ്ട് തുലാഭാരം, സേതുരാമയ്യര്‍ സിബിഐ, ചതിക്കാത്ത ചന്തു, കല്യാണ കുറിമാനം തുടങ്ങിയ മലയാള സിനിമകളിലൂടെയാണ് നന്ദനയെ മലയാളികൾ പരിചയപ്പെട്ടത്. മനോജ് ഭാരതിരാജയുടെ ഭാര്യയാണ് നന്ദന. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. സെറ്റിൽ വച്ച് തുടങ്ങിയ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച ഇരുവരും കഴിഞ്ഞ 19 വര്‍ഷമായ വളരെ മനോഹരമായ ദാമ്പത്യ ജീവിതമായിരുന്നു.

Also Read:ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജാ അന്തരിച്ചു

സാധുര്യന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് പ്രണയം സംഭവിച്ചത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തനിക്ക് എന്നാണ് മനോജ് പറഞ്ഞത്. പിന്നീട് രണ്ട് വർഷം പ്രണയിച്ചു. എന്നാൽ വിവാഹ കാര്യം നന്ദനയുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം യോജിപ്പുണ്ടായിരുന്നില്ല. നന്ദനയെ കൊണ്ട് മറ്റൊരാളെ വിവാഹം കഴിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് വരെ നന്ദനയുടെ അച്ഛന്‍ എത്തി.

അച്ഛൻ വാശി പിടിച്ചപ്പോള്‍ തനിക്കും വാശിയായി എന്നാണ് നന്ദന ഒരിക്കൽ പറഞ്ഞത്. വിവാഹം ചെയ്താല്‍ മനോജിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് താനും വാശി പിടിച്ചു. പിന്നീട് മനോജിന്റെ അമ്മയും ചിറ്റപ്പനും കോഴിക്കോട് വന്ന് നന്ദനയെ കണ്ടു, അതിന് ശേഷം ഭാരതി രാജയും വന്ന് കണ്ടു. വീട്ടുകാര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതോടെ, അവരുടെ അനുഗ്രഹത്തോടെയായിരുന്നു വിവാഹം.തുടർന്ന് 2006 ല്‍ ഇരുവരും വിവാഹിതരായി. രണ്ട് പെണ്‍കുട്ടികളാണ് നന്ദനയ്ക്കും മനോജിനും.