AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maranamass: ബേസിക്കലി സുരേഷേട്ടന്‍ ഒരു പൂക്കിയാണ്, അദ്ദേഹത്തിന്റെ 2.0 സമയമാണിപ്പോള്‍: ബേസില്‍ ജോസഫ്‌

Basil Joseph About Suresh Krishna: പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സുരേഷ് കൃഷ്ണയെ ആദ്യം തങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും പിടിച്ച് ഇടിക്കുമോ എന്നെല്ലാം കരുതിയിരുന്നു എന്നുമാണ് ബേസില്‍ പറയുന്നത്.

Maranamass: ബേസിക്കലി സുരേഷേട്ടന്‍ ഒരു പൂക്കിയാണ്, അദ്ദേഹത്തിന്റെ 2.0 സമയമാണിപ്പോള്‍: ബേസില്‍ ജോസഫ്‌
സുരേഷ് കൃഷ്ണ, ബേസില്‍ ജോസഫ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 08 Apr 2025 | 11:09 AM

ബേസില്‍ ജോസഫിന്റെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്. നവാഗതനായ ശിവപ്രസാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍ തുടങ്ങിയവരും മരണമാസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷുവിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍.

പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കൃഷ്ണയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സുരേഷ് കൃഷ്ണയെ ആദ്യം തങ്ങള്‍ക്ക് പേടിയായിരുന്നുവെന്നും പിടിച്ച് ഇടിക്കുമോ എന്നെല്ലാം കരുതിയിരുന്നു എന്നുമാണ് ബേസില്‍ പറയുന്നത്.

തങ്ങള്‍ക്കൊക്കെ സുരേഷേട്ടനെ ഭയങ്കര പേടിയായിരുന്നു. പിടിച്ചിടിക്കുമോ എന്നൊക്കെ തോന്നി. എന്നാല്‍ പുള്ളി ഒരു പാവമാണ്. ബേസിക്കലി സുരേഷേട്ടന്‍ ഒരു പൂക്കിയാണ്. നമ്മളേക്കാള്‍ ചെറുപ്പക്കാരനായിട്ടുള്ള ആളാണ് അദ്ദേഹം.

ഇപ്പോഴാണ് പുള്ളി കൃത്യമായ സ്ഥലത്തേക്ക് ലാന്‍ഡ് ചെയ്തത് എന്നാണ് തനിക്ക് തോന്നുന്നത്. ഓരോ ആക്ടറിനും ഓരോ സമയം ഉണ്ടല്ലോ. ജഗദീഷേട്ടനാണെങ്കിലും വേറൊരു ഫേസില്‍ നില്‍ക്കുകയാണല്ലോ ഇപ്പോള്‍. എല്ലാവര്‍ക്കും അതിന്റേതായ ഒരു സമയമുണ്ട്. സുരേഷട്ടേന് ഇപ്പോള്‍ 2.0 സമയമാണിപ്പോള്‍.

Also Read: Samvrutha Sunil: അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു, ആ ദിവസം എല്ലാവർക്കും ഉത്തരം കിട്ടി; സംവൃത സുനിൽ

ഇപ്പോഴത്തെ പുതിയ ജനറേഷന്‍ സിനിമകളിലെല്ലാം സുരേഷേട്ടന്‍ ഉണ്ട്. പല തരത്തിലുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. നടന്‍ എന്ന നിലയില്‍ അദ്ദേഹം വ്യത്യസ്ത രീതിയില്‍ സിനിമകള്‍ പ്രസന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. വില്ലന്‍ റോളെല്ലാം ചെയ്തിട്ടാണല്ലോ അദ്ദേഹം ഇന്ന് ഇത്രയും പോപ്പുലറായത്. അത് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലോ, കാര്യങ്ങള്‍ ആകെ മാറിയേനെ എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ബേസില്‍ പറയുന്നു.