AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santhosh K Nayar: ‘ആറ് മണി കഴിഞ്ഞാല്‍ ഒരു നടിയുടെ റൂമിന്റെ ഡോറില്‍ മുട്ടാന്‍ പേടിയാണ്, ഒരുതരത്തില്‍ അത് നല്ലതാണ്‌’

Santhosh K Nayar About Malayalam Film Industry: ഇപ്പോഴിതാ പഴയകാല നടിമാരുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ്. കെപിഎസി ലളിത, മീന, സുകുമാരി തുടങ്ങിയവരുമായുള്ള സൗഹൃദത്തെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

Santhosh K Nayar: ‘ആറ് മണി കഴിഞ്ഞാല്‍ ഒരു നടിയുടെ റൂമിന്റെ ഡോറില്‍ മുട്ടാന്‍ പേടിയാണ്, ഒരുതരത്തില്‍ അത് നല്ലതാണ്‌’
സന്തോഷ് കെ നായര്‍ Image Credit source: Instagram
Shiji M K
Shiji M K | Published: 06 Apr 2025 | 04:50 PM

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് സന്തോഷ് കെ നായര്‍. എ ടി അബു സംവിധാനം ചെയ്ത രാഗം താനം പല്ലവി എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ചു.

ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം രണ്ട് സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുമുണ്ട്. കൊതി തീരും വരെ, ഇത് നല്ല തമാശ എന്നിവയാണവ. സീരിയല്‍ രംഗത്തും അദ്ദേഹം സജീവമാണ്.

ഇപ്പോഴിതാ പഴയകാല നടിമാരുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ്. കെപിഎസി ലളിത, മീന, സുകുമാരി തുടങ്ങിയവരുമായുള്ള സൗഹൃദത്തെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

“പണ്ടത്തെ കാലത്തെ നടിമാരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അതിലുപരി നല്ല ആത്മബന്ധമായിരുന്നു അവരോടെല്ലാം. കെപിഎസി ലളിത ചേച്ചി, കവിയൂര്‍ പൊന്നമ്മ ചേച്ചി, സുകുമാരിയമ്മ, മീനാമ്മ തുടങ്ങി ആ കാലഘട്ടത്തിലെ നടിമാരുമായി നല്ല ബന്ധമായിരുന്നു. ഉര്‍വശി, കല്‍പന ഇവരോടെല്ലാം നല്ല കമ്പനിയായിരുന്നു.

അക്കാലത്തൊക്കെ ഷൂട്ട് കഴിഞ്ഞ് റൂമിലെത്തിയതിന് ശേഷം എന്തെങ്കിലും ആവശ്യം വന്നാല്‍ അവരുടെ റൂമിലേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വെള്ളം തീര്‍ന്നാലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ പേടിക്കാതെ അവരുടെ അടുത്തേക്ക് പോകാന്‍ പറ്റും.

Also Read: Sidharth Bharathan: ‘തലയ്ക്കടിച്ചു കൊല്ലുന്നതും, ഗര്‍ഭിണികളെ ഉപദ്രവിക്കുന്നതുമായ പരിപാടിയൊന്നും ബസൂക്കയിലില്ല’: സിദ്ധാര്‍ത്ഥ് ഭരതൻ

എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല. വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ ഒരു നടിയുടെ റൂമിന്റെ ഡോറില്‍ മുട്ടാന്‍ പേടിയാണ്. ഇതെല്ലാം ഒരുതരത്തില്‍ നോക്കിയാല്‍ നല്ലതായി തോന്നു. എന്നാല്‍ പഴയത് പോലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴില്ല,” സന്തോഷ് കെ നായര്‍ പറയുന്നു.