Meesha OTT: ഷൈൻ ടോം ചാക്കോയുടെ ‘മീശ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Meesha OTT Release: ഓഗസ്റ്റ് ഒന്നിനാണ് 'മീശ' തീയേറ്ററുകളിൽ എത്തിയത്. സസ്പെൻസ് ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് നിർമിച്ചത്.

'മീശ' പോസ്റ്റർ
ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മീശ’. ഓഗസ്റ്റ് ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. സസ്പെൻസ് ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് നിർമിച്ചത്. ഇപ്പോഴിതാ, തീയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘മീശ’ ഒടിടി
ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ‘മീശ’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ ചിത്രം മനോരമ മാക്‌സിൽ പ്രദർശനം ആരംഭിക്കും.
‘മീശ’ സിനിമയെ കുറിച്ച്
സംവിധായകൻ എം സി ജോസഫ് തന്നെയാണ് ‘മീശ’യുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവർക്ക് പുറമെ ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുന്നതും അപ്രതീക്ഷിതമായി ഒരു പ്രശ്നമുണ്ടാകുന്നതുമെല്ലാമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് മനോജാണ്. സൂരജ് എസ് കുറിപ്പാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തലയാണ്. പ്രവീൺ ബി മേനോനാണ് പ്രൊഡക്ഷൻ കൺട്രോളർ. മകേഷ് മോഹനനാണ് കലാസംവിധാനം.