Happy Birthday Mammootty: ‘ഒടുവിൽ ആ ദിവസം വന്നെത്തി’! ‘എല്ലാവർക്കും സർവ്വശക്തനും നന്ദി’; പിറന്നാൾ ദിനത്തിൽ മമ്മൂട്ടി
Mammootty Shares Stunning New Photos: എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നത്തെയും പോലെ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

Happy Birthday Mammootty
പിറന്നാൾ ദിനത്തിൽ ഏവർക്കും നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളർ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ ചാരി കടലിലേക്കു നോക്കി നിൽക്കുന്ന തന്റെ ചിത്രം പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.
എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നത്തെയും പോലെ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് മമ്മൂക്കയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
ഇതോടെ പ്രമുഖരടക്കം നിരവധി താരങ്ങളാണ് ആശംസകളുമായി എത്തുന്നത്.’ഈ തിരിച്ചു വരവിന് ഒരു മടങ്ങി പോക്ക് ഇല്ല എന്ന് വിശ്വസിക്കുന്നു’, ‘മലയാളത്തിൽ ഒരേ ഒരു രാജാവ്, ഒടുവിൽ ആ ദിവസം വന്നെത്തി “രാജാവ് തിരിച്ചെത്തി”, ‘തീരത്ത് തിരയിലെ താരം, രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരുന്നു ഒടുവിൽ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചു വന്നു’, എന്നിങ്ങനെ നിരവധി കമന്റുകളാണ് എത്തുന്നത്. അതേസമയം തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും എത്തുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തോളമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് താരം പൊതുവേദിയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്ക്ക്കായി നടന്‍ മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഈയടയ്ക്ക് താരം രോഗത്തെ തോൽപ്പിച്ച് മടങ്ങിയത്തിയ വാർത്ത പുറത്ത് വന്നത്. സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ താന്‍ നില്‍ക്കുന്നുവെന്നാണ് നിര്‍മാതാവ് എസ്. ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.