AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ആ ഒരൊറ്റക്കാരണം മാത്രം’; അപ്പാനി ശരത് പുറത്തായപ്പോൾ സന്തോഷിച്ചതിൻ്റെ കാരണം പറഞ്ഞ് മസ്താനി

Mastani On Eviction Of Appani: ബിഗ് ബോസ് ഹൗസിൽ നിന്ന് അപ്പാനി ശരത് പുറത്തായതിൽ മസ്താനി ഏറെ ആഘോഷിച്ചിരുന്നു. എന്തുകൊണ്ടാണ് താൻ ഇത്രയധികം ആഘോഷിച്ചതെന്ന് മസ്താനി തന്നെ വെളിപ്പെടുത്തി.

Bigg Boss Malayalam Season 7: ‘ആ ഒരൊറ്റക്കാരണം മാത്രം’; അപ്പാനി ശരത് പുറത്തായപ്പോൾ സന്തോഷിച്ചതിൻ്റെ കാരണം പറഞ്ഞ് മസ്താനി
മസ്താനിImage Credit source: Screenshot
abdul-basith
Abdul Basith | Published: 07 Sep 2025 11:04 AM

വീക്കെൻഡ് എപ്പിസോഡിൽ ഇത്തവന ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത് അപ്പാനി ശരത് ആയിരുന്നു. രേണു സുധി സ്വയം ക്വിറ്റ് ചെയ്തപ്പോൾ പ്രേക്ഷകവിധി പ്രകാരമാണ് ശരത് പുറത്തായത്. ശരത് പുറത്തായത് മസ്താനി കാര്യമായി ആഘോഷിച്ചു. ശരതിനെ പുറത്താക്കിയതിന് പ്രേക്ഷകരോട് മസ്താനി നന്ദി പറയുകയും ചെയ്തു.

ഹൗസിൽ നിന്ന് പുറത്തായി തൻ്റെ അടുത്ത് ശരത് അടുത്ത് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് താരം പുറത്തായത് ആഘോഷിച്ചതെന്ന് മസ്താനിയോട് മോഹൻലാൽ ചോദിച്ചു. തന്നെ വലിയ ചീത്ത വിളിച്ചതുകൊണ്ട് മാത്രമാണ് ശരത് പുറത്തായപ്പോൾ താൻ സന്തോഷിച്ചതെന്നും അല്ലാതെ മറ്റൊരു കാരണവും ഇല്ലെന്നും മസ്താനി മോഹൻലാലിനോട് പറഞ്ഞു. ഇതോടെ, ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കണമെന്ന് മോഹൻലാൽ ഹൗസ്മേറ്റ്സിനോട് ആവശ്യപ്പെട്ടു.

വിഡിയോ കാണാം

ഹൗസിനുള്ളിൽ വച്ചുണ്ടായ ഒരു വഴക്കിനിടെ അപ്പാനി തന്നെ വലിയൊരു ചീത്ത വിളിച്ചെന്നാണ് മസ്താനിയുടെ ആരോപണം. ഈ ആരോപണം ശരത് തള്ളിയതുമില്ല. തന്നെ ചീത്തവിളിച്ചതുകൊണ്ടാണ് ശരത് പുറത്തായതെന്ന മസ്താനിയുടെ അവകാശവാദത്തെ മറ്റ് മത്സരാർത്ഥികൾ എതിർത്തു. കഴിഞ്ഞ ആഴ്ചയിലെ മുഴുവൻ കാര്യങ്ങൾ പരിഗണിച്ചാണ് വോട്ടിങ് എന്ന് ബിന്നി പറഞ്ഞു. ആര്യൻ, അഭിലാഷ് തുടങ്ങിയവരും മസ്താനിയെ എതിർത്തു.

Also Read: Bigg Boss Malayalam Season 7: “നിങ്ങൾക്ക് നാണമുണ്ടോ? എന്തൊക്കെയാ ഈ കാണിക്കുന്നത്?”; സദാചാര ഗ്രൂപ്പ് എയറിൽ

വീക്കെൻഡ് എപ്പിസോഡിൽ അനുമോളിൻ്റെ സദാചാര ആരോപണം മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. ആര്യനും ജിസേലും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തന്ന ആരോപണത്തിൽ അനുമോൾ, മസ്താനി, ആദില, നൂറ, ജിഷിൻ തുടങ്ങിയവരെ മോഹൻലാൽ ഫയർ ചെയ്തു. ആരും കാണാത്ത കാര്യമെങ്ങനെ അനുമോൾ കണ്ടു എന്ന് മോഹൻലാൽ ചോദിച്ചു. എന്നാൽ, താൻ കണ്ടു എന്ന വാദത്തിൽ അനുമോൾ ഉറച്ചുനിൽക്കുകയായിരുന്നു. അനുമോളിൻ്റെയും മസ്താനിയുടെയും ആരോപണത്തെ പിന്തുണച്ച ജിഷിൻ പിന്നീട് മാപ്പ് പറഞ്ഞു. മസ്താനിയെ ഇന്ന് പിടികൂടുമെന്നാണ് മോഹൻലാൽ പറഞ്ഞത്.