Mammootty: ‘അഹങ്കാരിയെന്ന് വിളിച്ചവരുണ്ട്; പക്ഷേ രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്കായി പ്രാർത്ഥിച്ചു’; മമ്മൂട്ടി

തനിക്കൊരു രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കു വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അതാണ് ജീവിതത്തിന്റെ നന്മയെന്നും താരം കൂട്ടിച്ചേർത്തു.

Mammootty: അഹങ്കാരിയെന്ന് വിളിച്ചവരുണ്ട്; പക്ഷേ രോഗാവസ്ഥ ഉണ്ടായപ്പോൾ എനിക്കായി പ്രാർത്ഥിച്ചു; മമ്മൂട്ടി

Mammootty

Published: 

28 Nov 2025 11:01 AM

നീണ്ട ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം പൊതുവേദിയിലും സിനിമയിലും സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടി. ശാരീരികമായി ചില ബുദ്ധിമുട്ടുകൾ കാരണം കുറച്ച് മാസങ്ങളായി താരം ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം പൂർണ്ണ ആരോ​ഗ്യവാനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു. ദൈവത്തിന് നന്ദിയെന്ന് അറിയിച്ച് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ രോ​ഗം ഭേദമായിയെന്ന് ആദ്യമായി ആരാധകരെ അറിയിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ആരാധകരാണ് പ്രാർത്ഥിച്ചത്. തനിക്ക് വേണ്ടി എത്രത്തോളം പ്രാർത്ഥനകൾ ഉയർന്നുവെന്നതിനെ കുറിച്ച് അദ്ദേഹവും ബോധവാനാണ്.

Also Read: ‘മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’; കൗമാരകാല സുഹൃത്തിനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

ഇപ്പോഴിതാ രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കായി പ്രാർത്ഥിച്ചവരെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനോരമ ഹോർത്തൂസിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം. തന്നെപ്പറ്റി പല ആരോപണങ്ങളുമുണ്ട്. അഹങ്കാരി, തലക്കനമുള്ളയാൾ അങ്ങനെ പലതും തനിക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ തനിക്കൊരു രോഗാവസ്ഥ ഉണ്ടായപ്പോൾ തനിക്കു വേണ്ടി പ്രാർഥിച്ചവരിൽ അവരുമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അതാണ് ജീവിതത്തിന്റെ നന്മയെന്നും താരം കൂട്ടിച്ചേർത്തു.

വളരെ സന്തോഷമുള്ള അവസ്ഥയാണ് തന്നെ സംബന്ധിച്ചിടത്തോളം എന്നാണ് താരം പറഞ്ഞത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലാകെ ശ്രദ്ധ നേടി. നിരവധി പേർ അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ആശംസയും സന്തോഷവും അറിയിച്ചു. അൽപ്പം മെലിഞ്ഞു… ശബ്ദത്തിലും മാറ്റങ്ങളുണ്ട്. എന്നിരുന്നാലും ആ പ്രസന്നത ഇപ്പോഴുമുണ്ട് എന്നായിരുന്നു ആളുകൾ കുറിച്ചത്.

Related Stories
Kalamkaval Review: കളങ്കാവലിൽ വില്ലനാര്? സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും