AMMA Controversy: അത് അവർ തീർത്തോളും; ‘അമ്മ’യുടെ ആഭ്യന്തര പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

PC Vishnunath on AMMA Controversy: സിനിമ സംഘടനകൾ ഉന്നയിച്ച ‘ഇരട്ട നികുതി’ എന്ന വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉൾപ്പെടെ പല വകുപ്പുകൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളേണ്ട മേഖലയാണിത്. ഈ വിഷയം മുഖ്യമന്ത്രിയുമായും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായും..........

AMMA Controversy: അത് അവർ തീർത്തോളും; അമ്മയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

Pc Vishnunath On Amma Internal Issues

Updated On: 

03 Jun 2026 | 10:34 AM

തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പ്രശ്നങ്ങൾ സർക്കാർ ഇടപെടില്ല എന്ന് സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി പിസി വിഷ്ണുനാഥ്. ആഭ്യന്തര പ്രശ്നങ്ങൾ അമ്മ തന്നെ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി. കൂടാതെ മലയാള സിനിമ മേഖല നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞദിവസം മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത് കൂടാതെ സിനിമ സംഘടനകൾ ഉന്നയിച്ച ഇരട്ടി നികുതി എന്ന വിഷയത്തെക്കുറിച്ചും സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമാ വകുപ്പ് മാത്രമല്ല ഇക്കാര്യത്തിൽ ധനകാര്യവകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ പല വകുപ്പുകൾ ചേർന്ന് തീരുമാനമെടുക്കണം. കൂടാതെ ഈ വിഷയം മുഖ്യമന്ത്രിയുമായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി

ഇതിന് പുറമേ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിംഗ് സൗഹൃദമാകും എന്നും പൈറസി വിഷയത്തെ വളരെ പ്രാധാന്യത്തോടെ തന്നെ കണ്ട് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു ചേർത്തത് അടിയന്തര പ്രാധാന്യത്തോടെ തന്നെയാണ്.മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് വലിയ രീതിയിൽ തന്നെ വിപുലമാക്കിയിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിക്ക് മോശം വരുന്ന കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

സിനിമാ മേഖലയ്ക്ക് ഇൻഡസ്ട്രി സ്റ്റാറ്റസ് അതായത് വ്യാവസായ പദവി ലഭിക്കുക എന്നത് പ്രധാനമായ കാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സിനിമയുടെ പൈറസി തടയുന്നതിന് വേണ്ടി നിലവിൽ ഒരു ഓഫീസ് മാത്രമാണുള്ളത്. ഇത് കൊച്ചിയിലും കോഴിക്കോടും കൂടി ആരംഭിച്ച രണ്ട് സോണുകളിൽ കൂടി വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിൽ എടുക്കും. ഹേമ കമ്മിറ്റി നിർദ്ദേശങ്ങളും ഫിലിം പോളിസിയും പൂർണമായി പഠിച്ച ശേഷം നടപ്പിൽ വരുത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ കണ്ടെത്തലുകളും പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY

Minister for Cinema, Tourism and Culture, PC Vishnunath, has said that the government will not interfere in the internal issues of the star organization ‘Amma’. The minister also stated that he has assured that Amma itself will resolve the internal issues.He also assured that the government will actively intervene to resolve the problems currently facing the Malayalam film industry.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്