Mohanlal heroine Girija Shetter: 22 വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവ്! മോഹൻലാൽ നായിക വീണ്ടും സിനിമയിലേക്ക്
Mohanlal heroine Girija Shetter: 1980 ൽ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൂടുതൽ പ്രശസ്തയാകുന്നത്...

Girija Shettar
കവിളിണയിൽ കുങ്കുമമൊ പരിഭവ വർണ്ണ പരാഗങ്ങളോ… കരിമിഴിയിൽ കവിതയുമായി വാ വാ എന്റെ വാതിൽ ഗാതെ… ഈ ഗാനം ആഘോഷമാകാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ ആ ഒരു പാട്ടിലും ആ ഒരു സിനിമയിൽ മാത്രം മലയാളികൾ കണ്ട നടിയാണ് ഗിരിജ ഷെട്ടർ.
മോഹൻലാൽ ചിത്രമായ വന്ദനത്തിൽ നായികയായി പിന്നെ മാഞ്ഞുപോയ നടി. വന്ദനത്തിൽ കഥ ഫർണാണ്ടസ് എന്ന കഥാപാത്രത്തെ ആയിരുന്നു ഗിരിജ അവതരിപ്പിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അവരുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവുമായിരുന്നു ഈ സിനിമ.
എന്നാൽ അരങ്ങേറ്റം കുറിച്ചു എന്നല്ലാതെ മറ്റു മലയാള സിനിമകളിൽ ഒന്നും ഗിരിജ അത്ര സജീവമായിരുന്നില്ല.മലയാളത്തിൽ മാത്രമല്ല തെലുങ്ക് ചിത്രങ്ങളിലും ഗിരിജ അഭിനയിച്ചിരുന്നു. യഥാർത്ഥത്തിൽ അവർ ഒരു ബ്രിട്ടീഷ് നടിയാണ്. കർണാടക സ്വദേശിയാണ് താരത്തിന്റെ അച്ഛൻ. അമ്മ ഇംഗ്ലണ്ടിൽ നിന്നുള്ളതാണ്.
1980 ൽ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കൂടുതൽ പ്രശസ്തയാകുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഫിലിം ഫെയർ അവാർഡ് നോമിനേഷനും ലഭിച്ചു. തെലുങ്കിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആണ് ലഭിച്ചത്.
ബോളിവുഡ് ചിത്രമായ ജോ ജീത വോഹി സിക്കന്ദറിൽ ഒരു ചെറിയ വേഷത്തിനായി അദ്ദേഹം കരാറൊപ്പിട്ടു, പക്ഷേ പിന്നീട് മറ്റ് കാരണങ്ങളാൽ അതിൽ നിന്നും പിന്മാറി. ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഗിരിജ എഴുത്തുകാരി കൂടിയാണ്. 22 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇപ്പാനി തപ്പൈദ ഇളയാലി എന്ന ചിത്രത്തിലൂടെയാണ് ഗിരിജ ഷെട്ടാർ തിരിച്ചുവരവ് നടത്തിയത്. ഇനി തുടർന്നുള്ള ചിത്രങ്ങളിലും അവർ അഭിനയിക്കുമെന്നാണ് സൂചന.