Malayalam Movie Power groups : മോഹൻലാലും പ്രിയദർശനും ഉൾപ്പെട്ട ട്രിവാൻട്രം ലോബി… സ്റ്റുഡിയോ ആധിപത്യം വളർന്ന് താരസംഘടന വരെ എത്തിയ പവർ​ഗ്രൂപ്പ് ചരിത്രം

History of Power Groups in Malayalam Cinema: അമ്മ താര സംഘടനയും തിരഞ്ഞെടുപ്പും എല്ലാം സജീവ വിഷയങ്ങളായി വന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ പവർ ഗ്രൂപ്പുകളുടെ ചരിത്രം പരിശോധിക്കാം.

Malayalam Movie Power groups : മോഹൻലാലും പ്രിയദർശനും ഉൾപ്പെട്ട ട്രിവാൻട്രം ലോബി... സ്റ്റുഡിയോ ആധിപത്യം വളർന്ന് താരസംഘടന വരെ എത്തിയ പവർ​ഗ്രൂപ്പ് ചരിത്രം

Power Groups Malayalam Movie

Published: 

27 Jul 2025 16:39 PM

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ സ്വാധീന ശക്തികൾ അഥവാ പവർ ഗ്രൂപ്പുകൾ എപ്പോഴും ചർച്ചാവിഷയമായിരുന്നിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ മലയാള സിനിമയുടെ നിർമ്മാണം വിതരണം താരങ്ങളുടെ അവസരങ്ങൾ സിനിമയുടെ വിജയം ഇവയെല്ലാം സ്വാധീനിക്കാൻ കെൽപ്പുള്ളവരായിരുന്നു. അമ്മ താര സംഘടനയും തിരഞ്ഞെടുപ്പും എല്ലാം സജീവ വിഷയങ്ങളായി വന്ന സാഹചര്യത്തിൽ മലയാള സിനിമയിലെ പവർ ഗ്രൂപ്പുകളുടെ ചരിത്രം പരിശോധിക്കാം.

ചലച്ചിത്ര സ്റ്റുഡിയോ കുത്തകകൾ…

 

മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ ചലച്ചിത്ര സ്റ്റുഡിയോകൾക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. മെരിലാൻഡ് ഉദയ തുടങ്ങിയ സ്റ്റുഡിയോകൾ മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അന്ന് പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ, താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ സ്റ്റുഡിയോകൾക്ക് ഉണ്ടായിരുന്നു. പലപ്പോഴും സ്റ്റുഡിയോ ഉടമകൾ ആയിരുന്നു അക്കാലത്തെ പവർ ഗ്രൂപ്പുകൾ.

നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആധിപത്യം

 

സ്റ്റുഡിയോ കാലഘട്ടത്തിനുശേഷം നിർമ്മാതാക്കളും വിതരണക്കാരുമായി മലയാള സിനിമയുടെ ശക്തി കേന്ദ്രങ്ങൾ. ചില പ്രമുഖ നിർമ്മാണ കമ്പനികളും വിതരണക്കാരും ഒരുമിച്ച് ചേർന്ന് സിനിമയുടെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതി ഉണ്ടായിരുന്നു. വിതരണ രംഗത്തെ കുത്തകകളും മലയാള സിനിമയുടെ വിജയത്തെ നിയന്ത്രിച്ച ഒരു കാലമായിരുന്നു അത്.

മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ കടന്ന് വരവോടെ താരങ്ങളുടെ സ്വാധീനം വർദ്ധിച്ചു. അന്ന് തിരുവനന്തപുരം അടിസ്ഥാനമാക്കി നിരവധി സിനിമകളാണ് ഇറങ്ങിയിട്ടുള്ളത്. മോഹൻലാൽ, പ്രിയദർശൻ , വേണുനാഗപ്പള്ളി, ജഗതി ശ്രീകുമാർ, തുടങ്ങിയവർ താരങ്ങളായ നിരവധി സിനിമകൾ അന്ന് എത്തി. ട്രിവാൻഡ്രം ലോബി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

പിന്നീടാണ് താര സംഘടനകളായ അമ്മ രംഗത്തുവന്നത്. അംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഈ സംഘടന തീരുമാനങ്ങൾ എടുക്കുന്നത് പലപ്പോഴും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഈ പവർ ഗ്രൂപ്പുകളെ പറ്റി വിശദമാക്കുന്നുണ്ടായിരുന്നു. നിലവിൽ വൻകിട കോർപ്പറേറ്റുകളുടെ നിക്ഷേപങ്ങളും ഒടിപി പ്ലാറ്റ്ഫോമുകളുടെ വളർച്ചയും പുതിയ സാമ്പത്തിക ശക്തികളെ സിനിമാരംഗത്തേക്ക് കൊണ്ടുവരുന്നുണ്ട്. മലയാള സിനിമയിലെ ശക്തികേന്ദ്രങ്ങൾ ഒരു നിശ്ചിത രൂപത്തിൽ ഒതുങ്ങുന്നില്ല എന്നും ഇത് മാറിക്കൊണ്ടിരിക്കുന്ന വ്യവസായ സാഹചര്യത്തിനനുസരിച്ച് പരിണമിക്കുകയാണെന്നും ആണ് പൊതുവെയുള്ള വിലയിരുത്തൽ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ