AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal:’ചില നിമിഷങ്ങൾ വാക്കുകൾക്കും അപ്പുറമാണ്’; ലയണൽ മെസി കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സിയുമായി മോഹൻലാൽ

Mohanlal With Jersey Signed Messi: ജേഴ്‌സിയില്‍ 'ഡിയര്‍ ലാലേട്ടാ' എന്നെഴുതി മെസി ഒപ്പുവെക്കുന്നതും മോഹന്‍ലാല്‍ ജേഴ്‌സിയുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Mohanlal:’ചില നിമിഷങ്ങൾ വാക്കുകൾക്കും അപ്പുറമാണ്’; ലയണൽ മെസി കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സിയുമായി മോഹൻലാൽ
ജേഴ്സിയിൽ ഒപ്പുവെക്കുന്ന ലയണൽ മെസി, മെസി ഒപ്പുവെച്ച ജേഴ്സിയുമായി മോഹൻലാൽImage Credit source: facebook
Sarika KP
Sarika KP | Published: 20 Apr 2025 | 03:42 PM

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള താരമാണ് ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി. പ്രത്യേകിച്ചും കേരളത്തിൽ. കേരളത്തിൽ മെസിയും കൂട്ടരും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഖത്തര്‍ ലോകകപ്പില്‍ മെസി കപ്പ് നേടിയപ്പോൾ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാളാണ് നമ്മുടെ പ്രിയപ്പെട്ട താരം മോഹൻലാലും.

എന്നാൽ ഇക്കാര്യം മിക്ക ആളുകൾക്കും അറിയില്ലെന്നതാണ് യാഥാർത്യം. എന്നാൽ ഇപ്പോഴിതാ മോഹൻലാലിന് മെസ്സിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിന് ലഭിച്ച സമ്മാനമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും കൊതിക്കുന്നൊരു സ്വപ്‌ന സമ്മാന ലഭിച്ച സന്തോഷത്തിലാണ് മോഹൻലാൽ. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയാണ് മോ​ഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടാ’ എന്നെഴുതി മെസി ഒപ്പുവെക്കുന്നതും മോഹന്‍ലാല്‍ ജേഴ്‌സിയുമായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Also Read:ക്യാൻസർ ബാധിച്ചു മരിച്ചെന്ന് പോസ്റ്റ്; രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനെന്ന് വേണുഗോപാൽ

“ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്‌സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്… ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി”, എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.