Mohanlal: ‘ഇച്ചാക്ക ഈസ് ബാക്ക്’; മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് മോഹൻലാൽ

Mohanlal Shared a Post With Mammootty: മമ്മുട്ടിക്ക് ചുംബനം നൽകുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചാണ് മോഹൻലാല്‍ എത്തിയത്. എന്നാൽ പോസ്റ്റിൽ ഒന്നും മോഹൻലാല്‍ കുറിച്ചിട്ടില്ല. ഇത് മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് എന്നാണ് വ്യക്തമാകുന്നത്.

Mohanlal: ഇച്ചാക്ക ഈസ് ബാക്ക്; മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് മോഹൻലാൽ

Mohanlal (4)

Updated On: 

19 Aug 2025 | 04:00 PM

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ തിരിച്ചിവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഇതിനിടെയിൽ മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിത സന്തോഷം പങ്കുവച്ച് നടൻ മോഹന്‍ലാല്‍. മമ്മുട്ടിക്ക് ചുംബനം നൽകുന്ന പഴയൊരു ഫോട്ടോ പങ്കുവച്ചാണ് മോഹൻലാല്‍ എത്തിയത്. എന്നാൽ പോസ്റ്റിൽ ഒന്നും മോഹൻലാല്‍ കുറിച്ചിട്ടില്ല. ഇത് മമ്മൂട്ടിയുടെ രോഗ വിമുക്തിയില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള പോസ്റ്റാണ് എന്നാണ് വ്യക്തമാകുന്നത്.

ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്ത് വന്നത്. ഉടൻ നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. തുടർന്ന് അടുത്ത മാസത്തോടെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോയിൻ ചെയ്യുനെന്നാണ് താരത്തിന്റെ അടുത്ത് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം നിരവധി പേരാണ് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് പങ്കുവച്ച് എത്തിയത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുവെന്നാണ് ആന്‍റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി! എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.

Also Read:‘പ്രാർത്ഥനയ്ക്ക് ഫലം കണ്ടു’; നന്ദി അറിയിച്ച് ആന്‍റോ ജോസഫ്; കേൾക്കാൻ കൊതിച്ച വാർത്തയാണോ എന്ന് ആരാധകർ

ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.ഇനി എത്രയോ കാതങ്ങള്‍ ഞങ്ങളുടെ കരം പിടിച്ചു മുന്നേറാനുണ്ട് .അഭിനയമികവിന്റെ എത്രയോ ഭാവതലങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നാണ് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Related Stories
Shweta Menon: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ? ആദ്യം അപേക്ഷ തരട്ടെ! ശ്വേത മേനോൻ
Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ