Mohanlal: പ്രൊഡ്യൂസറിന് ഒരു രൂപ പോലും നഷ്ടം വരുന്ന കാര്യം മോഹൻലാൽ ചെയ്യില്ല, നൂറ് ശതമാനവും നമ്മുടെ കൂടെ നിൽക്കും: മണിയൻപിള്ള രാജു
Maniyanpilla Raju Talks About Mohanlal: പ്രൊഡ്യൂസറിന് നഷ്ടം വരുത്തുന്ന ഒന്നും തന്നെ മോഹന്‍ലാല്‍ ചെയ്യില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഷൂട്ടിന്റെ സമയത്ത് ഉറക്കം ശരിയായില്ലെങ്കില്‍ പോലും യാതൊരു വിധ അസ്വസ്ഥതയും മോഹന്‍ലാല്‍ പ്രകടിപ്പിക്കാറില്ലെന്നും സില്ലി മോങ്കസോ മോളിവുഡില്‍ സംസാരിക്കുന്നതിനിടെ രാജു പറയുന്നു.

മണിയന്‍പിള്ള രാജു, മോഹന്‍ലാല്‍
നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നയാളല്ല മണിയന്‍പിള്ള രാജു. അദ്ദേഹവും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ നിരവധിയാണ്. ഇരുവരും തമ്മിലുള്ള സീനുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലും വൈറല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.
പ്രൊഡ്യൂസറിന് നഷ്ടം വരുത്തുന്ന ഒന്നും തന്നെ മോഹന്‍ലാല്‍ ചെയ്യില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഷൂട്ടിന്റെ സമയത്ത് ഉറക്കം ശരിയായില്ലെങ്കില്‍ പോലും യാതൊരു വിധ അസ്വസ്ഥതയും മോഹന്‍ലാല്‍ പ്രകടിപ്പിക്കാറില്ലെന്നും സില്ലി മോങ്കസോ മോളിവുഡില്‍ സംസാരിക്കുന്നതിനിടെ രാജു പറയുന്നു.
പ്രൊഡ്യൂസര്‍ പണം നല്‍കുന്നത് കൊണ്ടല്ലേ നമുക്ക് പ്രശസ്തി ലഭിക്കുന്നതെന്നും അതിനാല്‍ അവരുടെ കൂടെ എന്ത് പ്രശ്‌നത്തിലും നില്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും മോഹന്‍ലാല്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പ്രൊഡ്യൂസറിന് ഒരു രൂപ പോലും നഷ്ടം വരുന്ന കാര്യം മോഹന്‍ലാല്‍ ചെയ്യില്ല. നൂറ് ശതമാനവും നമ്മുടെ കൂടെ നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ഉറങ്ങിയിട്ട് എല്ലാ ദിവസവും വെളുപ്പിന് ആറുമണി വരെയാകും ഷൂട്ടെന്നൊക്കെ നമ്മള്‍ അറിയാതെ എങ്കിലും പറയും. എന്നാല്‍ അദ്ദേഹം അത് പറയില്ല.
നമ്മള്‍ അങ്ങനെ എന്തെങ്കിലും അദ്ദേഹത്തോട് പറഞ്ഞാല്‍, നമ്മള്‍ക്ക് പണം കിട്ടുന്നതും പ്രശംസിക്കപ്പെടുന്നതുമെല്ലാം ഇദ്ദേഹം മുടക്കുന്ന പണം കൊണ്ടല്ലേ, അപ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടതല്ലേ. അവര്‍ കഷ്ടപ്പെട്ടല്ലേ പൈസ കൊണ്ടുവരുന്നത്, എത്ര ദിവസമാണെങ്കിലും അത് നമ്മുടെ ജോലിയാണെന്നും അത് ചെയ്യണമെന്നും അദ്ദേഹം തിരിച്ച് പറയും,” മണിയന്‍പിള്ള രാജു പറയുന്നു.