AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya Salim: ‘ഡമ്മി ലാത്തികൊണ്ട് അടികിട്ടിയിട്ട് വരെ ദേഹത്ത് നീല പാടുകള്‍ വന്നു; ശരിക്കും അടി കിട്ടിയവരുടെ അവസ്ഥ താങ്ങാന്‍ പറ്റാത്തതായിരിക്കും’; ആര്യ സലീം

Arya Saleem Opens Up About Narivetta Shooting Experience: ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ജാനു എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ നരിവേട്ടയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ആര്യ സലീം.

Arya Salim: ‘ഡമ്മി ലാത്തികൊണ്ട് അടികിട്ടിയിട്ട് വരെ ദേഹത്ത് നീല പാടുകള്‍ വന്നു; ശരിക്കും അടി കിട്ടിയവരുടെ അവസ്ഥ താങ്ങാന്‍ പറ്റാത്തതായിരിക്കും’; ആര്യ സലീം
Arya Salim
Sarika KP
Sarika KP | Published: 28 May 2025 | 09:00 PM

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് നരിവേട്ട. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പോലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. ടോവിനോയ്ക്ക് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യമായാണ് ചേരന്‍ മലയാളത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും നരിവേട്ടയ്ക്കുമുണ്ട്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ജാനു എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ നരിവേട്ടയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ആര്യ സലീം. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

Also Read:‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്; ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല’; കന്നഡ ഭാഷാവിവാദത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍

ഡമ്മി ലാത്തികൊണ്ടാണ് അടികിട്ടുകയെന്നും ശരീരത്തില്‍ പാഡ് വെച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. എന്നാല്‍ ചിലപ്പോള്‍ പാഡ് ദേഹത്ത് നിന്ന് മാറി പോകുമായിരുന്നുവെന്നും അപ്പോള്‍ അടിയും ചവിട്ടുമൊക്കെ ദേഹത്ത് ശരിക്കും കിട്ടുമെന്നും നടി പറയുന്നു. ലാത്തി ഡമ്മിയാണെങ്കിലും അതിന്റെ ഉള്ളിൽ പിവിസി പൈപ്പ് ആണ് ഉണ്ടാകുന്നത്. ഇത് വച്ച് അടിക്കുമ്പോൾ ദേഹത്ത് നീലപ്പാടൊക്കെ വന്നിട്ടുണ്ടെന്നും ആര്യ പറയുന്നു. ഡമ്മി ലാത്തി കൊണ്ട് അടി കിട്ടിയിട്ട് പോലും ഇത്രത്തോളം എഫക്ട് ഉണ്ടായെങ്കില്‍ അത് ശരിക്കും സംഭവിച്ചവരുടെ അവസ്ഥ താന്‍ അപ്പോള്‍ ഓര്‍ത്തുവെന്നും ആര്യ പറഞ്ഞു.

അതേസമയം, ചിത്രം ആഗോളതലത്തിൽ 15 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ട്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരുന്നു ചിത്രം.