AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Barroz Movie : തിയറ്ററിലും ഒടിടിയിലും ദുരന്തം; പക്ഷെ ടിവിയിൽ എത്തിയപ്പോൾ ബാറോസിന് വൻ സ്വീകാര്യത

Barroz Movie TVR : കഴിഞ്ഞ വർഷം ഡിസംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ബാറോസ്. ചിത്രം ഒടിടിയിൽ എത്തിയപ്പോഴും വലിയ തോതിൽ വിമർശനമായിരുന്നു ഉയർന്നിരുന്നത്. എന്നാൽ ടെലിവിഷനിൽ എത്തിയപ്പോൾ കഥ മാറി!

Barroz Movie : തിയറ്ററിലും ഒടിടിയിലും ദുരന്തം; പക്ഷെ ടിവിയിൽ എത്തിയപ്പോൾ ബാറോസിന് വൻ സ്വീകാര്യത
Barroz Image Credit source: Mohanlal Facebook
jenish-thomas
Jenish Thomas | Published: 02 May 2025 17:54 PM

മോഹൻലാൽ തൻ്റെ സിനിമ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാറോസ്. 3ഡി ഗ്രാഫിക്സ് സാങ്കേതികതൾ എല്ലാമുള്ള ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയതും മോഹൻലാൽ തന്നെയായിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരിൽ ഏറെ പ്രതീക്ഷയുമായി എത്തിയ ബാറോസ് തിയറ്ററുകളിൽ വൻ ദുരന്തമായി മാറി. കോടികൾ ചിലവഴിച്ച് ഒരുക്കിയ ചിത്രത്തിന് മുടക്കുമുതലിൻ്റെ പകുതിയുടെ പകുതി പോലും ബോക്സ്ഓഫീസിൽ നിന്നും നേടാനായില്ല. ബാറോസ് ഒടിടിയിലേക്കെത്തിയപ്പോഴും സ്ഥിതി മറിച്ചൊന്നുമല്ലായിരുന്നു. നിരവധി ട്രോളുകൾക്ക് മോഹൻലാൽ ചിത്രം പാത്രമായി.

എന്നാൽ ടെലിവിഷനിലേക്കെത്തിയപ്പോൾ കഥ മാറി, ബാറോസിന് മികച്ച സ്വീകാര്യതയായിരുന്നു ഈ ആഴ്ച നടന്ന ടെലിവിഷൻ പ്രീമിയറിൽ മോഹൻലാൽ ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ചചയിൽ മലയാളം ടെലിവിഷൻ ചാനലുകളിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ് റേറ്റിങ് ലഭിച്ചത് ബാറോസിനായിരുന്നു. 4.92 ടിവിആറാണ് (ടെലിവിഷൻ വ്യൂവർ റേറ്റിങ്) ബാറോസിന് ലഭിച്ചത്. ഏഷ്യനെറ്റിൽ ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബാറോസ് ടെലികാസ്റ്റ് ചെയ്തത്. ബാറോസിന് തൊട്ടുപിന്നിലായി പ്രേമലു ആണുള്ളത്. 3.55 ടിവിആർ ആണ് യുവതാരങ്ങളുടെ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

ALSO READ : Mohanlal: ‘മോനേ ഞാന്‍ എങ്ങനെയാ അവനെ ചവിട്ടുക’; മോഹന്‍ലാലിനെ പറ്റിച്ച് ഫൈറ്റ് സീനെടുത്തുവെന്ന് ബിനു പപ്പു

അതേസമയം കഴിഞ്ഞ ആഴ്ചയത്തെ ടെലിവിഷൻ റേറ്റിങ് ഏഷ്യനെറ്റ് തങ്ങളുടെ അപ്രമാദിത്വം തുടരുകയാണ്. 738 ജിആർപിയാണ് ഏഷ്യനെറ്റിനുള്ളത്. രണ്ടാം സ്ഥാനിത്ത് ഏഷ്യനെറ്റ് ഗ്രൂപ്പിൻ്റെ തന്നെ ഏഷ്യനെറ്റ് മൂവീസാണ്, 204 പോയിൻ്റാണുള്ളത്. മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയും. സിനിമകളുടെ പ്രിമീയറിലൂടെ മാത്രമാണ് ഏഷ്യനെറ്റ് മൂവീസ് മറ്റ് പ്രോഗ്രാം ചാനലുകളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കെത്തിച്ചേർന്നിരിക്കുന്നത്. പതിവ് പോലെ സീരിയിലുകളുടെ പിൻബലത്തിലാണ് ഏഷ്യനറ്റിന് മുന്നേറ്റം. എന്നാൽ കഴിഞ്ഞ ആഴ്ചത്തെക്കാളും ഇപ്രാവിശ്യം റേറ്റിങ് ഏഷ്യനെറ്റിന് ഇടിവ് സംഭവിച്ചിട്ടുണ്ട്.