AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Director Venugopan : ഷാർജ ടു ഷാർജ, കുസൃതി കുറുപ്പ് സിനിമകളുടെ സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Director Venugopan Death News : പ്രമുഖ സംവിധായകൻ പത്മരാജൻ്റെ സഹസംവിധായകനായി നിരവധി ചിത്രങ്ങളിൽ വേണുഗോപൻ പ്രവർത്തിച്ചിരുന്നു. ജയറാമിൻ്റെ കുസൃതി കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് വേണുഗോപൻ സ്വതന്ത്ര സംവിധായകനാകുന്നത്.

Director Venugopan : ഷാർജ ടു ഷാർജ, കുസൃതി കുറുപ്പ് സിനിമകളുടെ സംവിധായകൻ വേണുഗോപൻ അന്തരിച്ചു
Director Venugopan (Image Courtesy : Facebook)
jenish-thomas
Jenish Thomas | Published: 21 Jun 2024 12:40 PM

ആലപ്പുഴ : മലയാളം സിനിമ സംവിധായകൻ വേണുഗോപൻ അന്തരിച്ചു. ആലുപ്പഴ ചേർത്തലയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. വേണുഗോപൻ രാമാട്ട് എന്നാണ് സംവിധായകൻ്റെ മുഴുവൻ പേര്. ജയറാം നായകനായി എത്തിയ കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു വേണുഗോപാൻ. ഇന്ന് ജൂൺ 21 രാത്രി 8.30ന് ചേർത്തല വീട്ടുവളപ്പിൽ വെച്ച് സംസ്കാരം നടത്തും.

പ്രശസ്ത സംവിധായകൻ പത്മരാജൻ്റെ സഹസംവിധായകനായി വേണുഗോപാൻ ഏറെ നാൾ പ്രവർത്തിച്ചിരുന്നു. പത്ത് വർഷത്തോളമാണ് വേണുഗോപൻ പത്മരാജനൊപ്പം പ്രവർത്തിച്ചത്. പത്മരാജൻ്റെ എവർഗ്രീൻ ചിത്രങ്ങളായ മുന്തിരിത്തോപ്പുകൾ, ഇന്നലെ, സീസൺ, നൊമ്പരത്തി പൂവ്, ഞാൻ ഗന്ധർവ്വൻ എന്നീ ചിത്രങ്ങളിൽ വേണുഗോപൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

തുടർന്ന് 1995ൽ ജയറാമിനെ നായകനായി എത്തിയ കുസൃതി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് വേണുഗോപാൻ സ്വതന്ത്ര സംവിധായകനായത്.ശേഷം ഷാർജ ടു ഷാർജു, ചൂണ്ട, സ്വർണം, റിപ്പോർട്ടർ എന്നീ സിനികളും വേണുഗോപാൻ സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2017ൽ ഇറങ്ങിയ അനൂപ് മേനോൻ ചിത്രം സർവോപരി പാലക്കാരനാണ് വേണുഗോപാൻ സംവിധാനം ചെയ്തത്.

ലതയാണ് ഭാര്യ, ലക്ഷ്മി, വിഷ്ണു ഗോപൻ എന്നിവരാണ് മക്കൾ.