Mrunal Thakur: ധനുഷുമായി പ്രണയത്തിലാണോ? മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ

Mrunal Thakur about rumours: സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും അജയ് ദേവ്ഗണാണ് ക്ഷണം നൽകിയതെന്നും മൃണാൾ വ്യക്തമാക്കി.

Mrunal Thakur: ധനുഷുമായി പ്രണയത്തിലാണോ? മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ

Dhanush, Mrunal Thakur

Published: 

12 Aug 2025 | 11:24 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് മൃണാൾ താക്കൂർ. ദുൽഖർ സൽമാനൊപ്പമുള്ള സീതാ രാമം എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യ പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. തമിഴ് നടൻ  ധനുഷുമായി താരം പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും മൃണാൾ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.

കൂടാതെ കഴിഞ്ഞ മാസം, ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്ക് മേന് വേണ്ടി എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ദില്ലൺ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൾ താക്കൂറും പങ്കെടുത്തിരുന്നു. അതേസമയം ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും മൃണാൽ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോൾ എനിക്ക് തമാശയായി തോന്നി’ മൃണാൾ പറഞ്ഞതായി ഒൺലി കോളിവുഡ് റിപ്പോർട്ട് ചെയ്തു. കൂടാതെ സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും അജയ് ദേവ്ഗണാണ് ക്ഷണം നൽകിയതെന്നും മൃണാൾ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്