AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aju Varghese: ‘ഡബ്ബിങ് പേടിയായിരുന്നു, ശബ്ദത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിട്ടുണ്ട്’

Aju Varghese talks about the importance of sound in cinema: തുടക്ക കാലത്ത് ഡബ്ബിങ് പേടിയായിരുന്നെന്നും അജു വെളിപ്പെടുത്തി. സൗണ്ട് എഞ്ചിനീയേഴ്‌സിനെ പേടിയായിരുന്നു. അവിടെയിരിക്കുന്ന ഓരോരുത്തരും നമ്മളെ ജഡ്ജ് ചെയ്യാനിരിക്കുകയാണ്. അത് ഭയങ്കര പേടിയായിരുന്നെന്നും അജു വര്‍ഗീസ്‌

Aju Varghese: ‘ഡബ്ബിങ് പേടിയായിരുന്നു, ശബ്ദത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിട്ടുണ്ട്’
അജു വര്‍ഗീസ്‌ Image Credit source: facebook.com/AjuVargheseOfficial
Jayadevan AM
Jayadevan AM | Published: 12 Aug 2025 | 11:10 AM

ബ്ദത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിട്ടുണ്ടെന്നും പക്ഷേ, അതൊന്നും തന്നെ ബാധിക്കാറില്ലെന്നും നടന്‍ അജു വര്‍ഗീസ്. തന്നെ പരിഹസിക്കുന്നവരോടൊപ്പം താനും അത് ആസ്വദിക്കാറുണ്ട്. ആ ഒരു ‘കണ്‍സ്ട്രക്ടീവ് സാഡിസം’ ഇഷ്ടമാണ്. അത് നെഗറ്റീവായി ബാധിച്ചിട്ടില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞു. ‘സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം’ എന്ന ഡയലോഗ് ഡബ്‌സ്മാഷ് പോലെ മമ്മൂക്കയുടെ ശബ്ദത്തില്‍ തന്റെ മുഖം വച്ച് ചെയ്താല്‍ അത് ശരിയാകും. തിരിച്ച് ഇത് തന്റെ ശബ്ദത്തില്‍ മമ്മൂക്കയുടെ മുഖം വച്ച് ഡബ് ചെയ്താല്‍ അതിന്റെ എല്ലാ ഇമ്പാക്ടും പോകുമെന്നും ശബ്ദത്തിന് അത്രയും കരുത്തുണ്ടെന്നും താരം വ്യക്തമാക്കി.

”സിനിമയില്‍ ദൃശ്യങ്ങളെക്കാളും ശബ്ദത്തിന് പ്രാധാന്യമുണ്ട്. നാടകത്തിലും അങ്ങനെയാണ്. ശബ്ദരേഖയില്‍ സിനിമ മുഴുവന്‍ കണ്ടവരാണ് നമ്മള്‍. ശബ്ദത്തിന്റെ മോഡുലേഷന്‍ പഠിക്കേണ്ട ഏരിയയാണ്. ഒരു അഭിനേതാവ് എല്ലാ ദിവസവും അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും”-അജു വര്‍ഗീസ് പറഞ്ഞു.

ഡബ്ബിങ് പേടിയായിരുന്നു

തുടക്ക കാലത്ത് ഡബ്ബിങ് പേടിയായിരുന്നെന്നും അജു വെളിപ്പെടുത്തി. സൗണ്ട് എഞ്ചിനീയേഴ്‌സിനെ പേടിയായിരുന്നു. അവിടെയിരിക്കുന്ന ഓരോരുത്തരും നമ്മളെ ജഡ്ജ് ചെയ്യാനിരിക്കുകയാണ്. അത് ഭയങ്കര പേടിയാണ്. ‘ദിലീപേട്ടന്റെ’ ഒരു ഡബിങ് സെഷന്‍ കണ്ടപ്പോള്‍ മാറ്റമുണ്ടായി. അറിയാത്ത കാര്യം അറിയില്ല എന്ന് പറയുന്നതാണ് നല്ലതെന്ന് അവിടെ നിന്ന് മനസിലായെന്നും താരം വ്യക്തമാക്കി.

Also Read: Aju Varghese: അബ്ദു വളരെ ശുദ്ധനാണ്, അത്രയും ശുദ്ധത എനിക്കിനി അഭിനയിക്കാന്‍ താത്പര്യമില്ല: അജു വര്‍ഗീസ്

‘അറിയില്ല ചേട്ടാ, ഒന്നുകൂടി പൊയ്‌ക്കോട്ടെ’ എന്ന് പറയുമ്പോള്‍ അവര്‍ക്കും കാര്യം മനസിലാകും. നമ്മള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരും കൂടെ നില്‍ക്കും. ഓരോന്നിനും ക്ലാരിറ്റി പഠിച്ച് വന്നപ്പോഴേക്കും 10 വര്‍ഷമായെന്നും അജു വര്‍ഗീസ് പറഞ്ഞു.