“അനീതിക്കെതിരെ തോക്കുചൂണ്ടാൻ, നക്സലൈറ്റാകാൻ ഞാൻ ആഗ്രഹിച്ചു, തിരുത്തിയത് ചേട്ടൻ” വെളിപ്പെടുത്തലുമായി പവൻ കല്യാൺ

"I wanted to become a Naxalite and pick up the gun": Pawan Kalyan makes a shocking revelation: 1980 കാലഘട്ടങ്ങളിൽ ലോകത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ അപ്പോഴും വർണ്ണവിവേചനം നിലനിന്നിരുന്നു, ജാതീയമായ അതിക്രമങ്ങൾ, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പോരാട്ടം, ശീതയുദ്ധം തീർത്ത പ്രതിസന്ധികൾ, ഇതിൻ്റെയെല്ലാം അനുരണനങ്ങൾ നമ്മുടെ നാട്ടിലും പ്രകടമായിരുന്നു.

“അനീതിക്കെതിരെ തോക്കുചൂണ്ടാൻ, നക്സലൈറ്റാകാൻ ഞാൻ ആഗ്രഹിച്ചു, തിരുത്തിയത് ചേട്ടൻ” വെളിപ്പെടുത്തലുമായി പവൻ കല്യാൺ

പവൻ കല്യാൺ

Published: 

11 Jun 2026 | 03:36 PM

സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ തോക്കെടുക്കാൻ ഒരിക്കൽ തൻ്റെ മനസ്സ് തയ്യാറെടുത്തിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്ധ്രാപ്രഡേശ് ഉപ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ പവൻ കല്യാൺ. കൗമാരത്തിനും യൗവ്വനത്തിനും ഇടയിലുള്ള കാലത്ത് നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ അശയങ്ങളിൽ ആകൃഷ്ടനാവുകയും, സായുധ പോരാട്ടത്തിലൂടെ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാണ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പവൻ കല്യാൺ വെളിപ്പെടുത്തിയിരുക്കുന്നത്. ജ്യേഷ്ഠൻ്റെ ഇടപെടലാണ് ആ ചിന്തകൾ ഉപേക്ഷിക്കാൻ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

17 മുതൽ 21 വയസ്സുവരെയുള്ള കാലത്താണ് ആ ചിന്തകൾ സ്വാധീനിച്ചത്. എന്ന് അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി പവൻ കല്യാൺ പറയുന്നു.” 1980 കാലഘട്ടങ്ങളിൽ ലോകത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ അപ്പോഴും വർണ്ണവിവേചനം നിലനിന്നിരുന്നു, ജാതീയമായ അതിക്രമങ്ങൾ, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പോരാട്ടം, ശീതയുദ്ധം തീർത്ത പ്രതിസന്ധികൾ, ഇതിൻ്റെയെല്ലാം അനുരണനങ്ങൾ നമ്മുടെ നാട്ടിലും പ്രകടമായിരുന്നു. ഈ കാലഘട്ടത്തിലാണ് അനിതിയെ ചെറുക്കാൻ ആയുധമെടുക്കണം എന്ന ചിന്ത എൻ്റെ ഉള്ളിൽ ഉടലെടുത്ത് തുടങ്ങിയത്.” പവൻ കല്യാൺ തുറന്നുപറഞ്ഞു.

“ഈ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കുരുങ്ങി എൻ്റെ ചിന്ത പരിധികൾ ലംഘിക്കാൻ തുടങ്ങിയിരുന്നു. കുടുംബം അന്ന് തന്നെ രാഷ്ട്രീയപരമായി വളരെ ആക്ടീവായിരുന്നു. അതിനാൽ എൻ്റെ മനസ്സ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടിക്കോണ്ടേയിരുന്നു. ആ പ്രായം അങ്ങനെയാണ്. നിങ്ങളൂടെ മുന്നിൽ ഒരു അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കാൻ ആർജ്ജവം ഉള്ളിൽ നിന്ന് തന്നെ വരും. നിങ്ങൾക്ക് കരുത്തുണ്ട് അത് പ്രകടമാക്കാൻ ഏതെങ്കിലും തരത്തിലുള്ള മൂവ്മെൻ്റിൻ്റെ ഭാഗമാകണമെന്ന് തോന്നൽ ശക്തമായി വരും.” പവൻ കല്യാൺ പറഞ്ഞു.

Also Read: Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍

“അനീതികളോട് പ്രതികരിക്കണം എന്ന് മനസ്സ് ശക്തമായി പറയുന്നുണ്ട്. എന്നാൽ വിപ്ലവത്തിൻ്റെ പാതയിലേക്ക് പൂർണമായും ഇറങ്ങാൻ എനിക്ക് സാധിക്കുന്നുമില്ല. അത് എന്നെ സംഘർഷത്തിലാക്കിയിരുന്നു. ദേഷ്യമായാണ് ആ സമയത്ത് അത് പുറത്തുവന്നിരുന്നത്. അങ്ങനെയാണ് ജ്യേഷ്ഠൻ ചിരഞ്ജീവി എനിക്കുണ്ടായ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിൻ്റെ ചോദ്യമാണ് എന്നെ ശരിയായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്”

‘നിൻ്റെ സഹോദരൻ ചിരിഞ്ജീവിയായിരുന്നില്ല എങ്കിൽ. ഒരു കുടുംബത്തിൻ്റെ ഉത്തരവാദിത്തം നിനക്ക് ഉണ്ടായിരുന്നു എങ്കിൽ, നിൻ്റെ വരുമാനത്തെ ആശ്രയിക്കുന്നവർ നിന്നെ കാത്തിരിന്നുണ്ട് എന്ന തോന്നൽ ഉണ്ടായിരുന്നു എങ്കിൽ നീ ഇങ്ങനെ ചെയ്യുമയിരുന്നോ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. ആ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഞാൻ നിശബ്ദനായി നിന്നു. അതോടെ ഞാൻ എൻ്റെ സമയത്തെ മറ്റു കാര്യങ്ങളിലേക്ക് മാറ്റി.” എന്ന് പവൻ കല്യാൺ പറയുന്നു. ജ്യേഷ്ഠൻ്റെ ആ ചോദ്യം ആത്മീയമായ പാതയിലേക്കും തനിക്ക് വഴിതെളിച്ചു എന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

English Summary

In a recent interview, actor-politician and Andhra Pradesh Deputy Chief Minister Pawan Kalyan revealed that he seriously considered joining the Naxalite movement during his late teens to fight social injustice. However, his elder brother, megastar Chiranjeevi, intervened, and guided him toward a more constructive path.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്