Praful Suresh : ‘നല്ല നിലാവുള്ള രാത്രി’ സിനിമയുടെ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു
Screenwriter Praful Suresh Death News : പുതിയ സിനിമകളുടെ തിരക്കഥയുമായി പ്രവർത്തിക്കുകയായിരുന്നു പ്രഫുൽ സുരേഷ്. അതിനിടെയായിരുന്നു മരണം.

Praful Suresh
വയനാട് : നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 39 വയസായിരുന്നു. വയനാട് പഴയ വൈത്തിരി സ്വദേശിയാണ് പ്രഫുൽ സുരേഷ്. പുതിയ രണ്ട് സിനിമകളുടെ തിരക്കഥ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മരണം. അനുരൂപയാണ് ഭാര്യ. സംസ്കാരം ഇന്ന് വീട്ടു വളപ്പിൽ വെച്ച് രാത്രി 8.30ന് നടക്കുമെന്ന് കുടുംബ അറിയിച്ചു.
2023ലാണ് നല്ല നിലാവുള്ള രാത്രി തിയറ്ററിൽ എത്തുന്നത്. ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, റോണി വർഗീസ്, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സംവിധായകൻ മുർഫി ദേവസ്യക്കൊപ്പം ചേർന്നാണ് പ്രഫുൽ സുരേഷ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.