Navya Nair: ‘ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം’; വീഡിയോയുമായി നവ്യ നായർ, പിന്നാലെ പിഷാരടിയുടെ ട്രോളും
Navya Nair New Viral Reel: ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ തന്നെയായിരുന്നു ഈ അനുഭവം പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിലും മറ്റും സംഭവം വൈറലായതിന് പിന്നാലെ എയർപോർട്ടിൽ നിന്നടക്കമുള്ള വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് താരം.

നവ്യ നായർ
കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂ കൈവശം വെച്ചതിന് ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളം നടി നവ്യ നായരിൽ നിന്ന് ഒരു ലക്ഷം രൂപയോളം പിഴയീടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനായി പോകവെയാണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ നവ്യ തന്നെയായിരുന്നു ഈ അനുഭവം പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിലും മറ്റും സംഭവം വൈറലായതിന് പിന്നാലെ എയർപോർട്ടിൽ നിന്നടക്കമുള്ള വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് താരം.
പിഴ ഈടാക്കുന്നതിന് മുമ്പ് വിമാനത്താവളത്തിൽ നിന്നെടുത്ത വീഡിയോയാണ് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഫൈൻ അടയ്ക്കുന്നതിന് മുന്നേ ഉള്ള പ്രഹസനം’ എന്ന ക്യാപ്ഷ്യനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്ലൈറ്റിൽ കയറുന്നതിന്റെയും ഷോപ്പിംഗ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാരി ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി കേരള തനിമയോടെയാണ് നവ്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
നവ്യ പങ്കുവെച്ച വീഡിയോ:
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്. ഇക്കൂട്ടത്തിൽ നടൻ രമേശ് പിഷാരടിയും ഉൾപ്പെടുന്നു. ‘അയാം ഫൈൻ താങ്ക്യൂ’ എന്നാണ് പിഷാരടി തമാശയായി കമന്റിൽ കുറിച്ചത്. കൂടാതെ, ‘ഏത് മുഡ് ഫൈൻ മുഡ്’, ‘ഒന്നേ മുക്കാൽ ലക്ഷത്തിൻ്റെ തല’, എന്നിങ്ങനെ നീളുന്നതാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
ALSO READ: മുല്ലപ്പൂ പാരയായി, നവ്യാനായർക്ക് വിമാനയാത്രയ്ക്കിടെ കിട്ടിയത് ഒന്നരലക്ഷത്തിന്റെ പിഴ
വിക്ടോറിയയിലെ മലയാളി അസോസിയേഷൻ്റെ ഓണപ്പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം നവ്യ നായർ പങ്കുവെച്ചത്. പരിപാടിക്ക് വെക്കാനായി പിതാവ് നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയതെന്നും, ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി തനിക്ക് അറിവുണ്ടായിരുന്നില്ല എന്നുമാണ് നടി പറഞ്ഞത്. 15 സെൻറിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈവശം വെച്ചതിന് 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.