AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘മമ്മൂക്ക നല്ലൊരു ഡാൻസറാണ്, ചെയ്യാത്തത് ചമ്മലായത് കൊണ്ട്’; ഉർവശി

Urvashi Says Mammootty Is a Good Dancer: മമ്മൂക്ക നല്ലൊരു ഡാൻസറാണെന്നും ചമ്മലായി പോയത് കൊണ്ടാണ് ഇപ്പോൾ ഡാൻസ് ചെയ്യാത്തതെന്നും ഉർവശി പറയുന്നു.

Mammootty: ‘മമ്മൂക്ക നല്ലൊരു ഡാൻസറാണ്, ചെയ്യാത്തത് ചമ്മലായത് കൊണ്ട്’; ഉർവശി
ഉർവശി, മമ്മൂട്ടി Image Credit source: Facebook
nandha-das
Nandha Das | Published: 07 Sep 2025 15:30 PM

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നടിയാണ് ഉർവശി. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ താരം. മമ്മൂട്ടി നല്ലൊരു ഡാൻസറാണെന്നാണ് ഉർവശി പറയുന്നത്. എന്നാൽ, നാണം കൊണ്ടാണ് അദ്ദേഹം നൃത്തം ചെയ്യാത്തതെന്നും നടി പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.

മമ്മൂക്ക നല്ലൊരു ഡാൻസറാണെന്നും പറഞ്ഞ് പറഞ്ഞ് ചമ്മലായി പോയത് കൊണ്ടാണ് ഇപ്പോൾ ഡാൻസ് ചെയ്യാത്തതെന്നും ഉർവശി പറയുന്നു. ‘മാനേ മധുരക്കരിമ്പേ’ എന്ന പാട്ടിനൊക്കെ ഡാൻസ് ചെയ്തയാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ ഉള്ളിലൊരു സംഗീതജ്ഞനമുണ്ടെന്ന് നടി പറയുന്നു. ഒരു താളബോധമുള്ള നർത്തകനും മമ്മൂക്കയ്ക്ക് ഉള്ളിൽ ഉണ്ട്. എന്നാൽ, അത് ഇനി പുറത്തെടുത്താൽ മോശമാകുമോ എന്നെല്ലാമാണ് അദ്ദേഹം ചിന്തിക്കുന്നത്. അതാണ് അതിന്റെ പ്രശ്നമെന്നും ഉർവശി കൂട്ടിച്ചേർത്തു.

അതേസമയം, ധ്യാൻ ശ്രീനിവാസനെ കുറിച്ചും അഭിമുഖത്തിൽ ഉർവശി സംസാരിക്കുന്നുണ്ട്. കഥയില്ലാത്ത ചെറുക്കൻ എന്നാണ് ഉർവശി ധ്യാനിനെ വിശേഷിപ്പിച്ചത്. തഗ് പറയാൻ വേണ്ടിയാണ് ധ്യാൻ ഇന്റർവ്യൂ കൊടുക്കുന്നതെന്നും നടി പറയുന്നു. എന്തും പറയാനുള്ളൊരു ലൈസൻസ് പ്രേക്ഷകർ ധ്യാൻ ശ്രീനിവാസന് കൊടുത്തിട്ടുണ്ട്. അത് തന്നെയാണ് ആളുകൾ തനിക്കും തന്നിട്ടുള്ളതെന്നും ഉർവശി കൂട്ടിച്ചേർത്തു.

ALSO READ: 74- ൻ്റെ അഴകിൽ മെഗാസ്റ്റാർ: മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ സിനിമ ലോകം

താൻ ജീവിതത്തിൽ തമാശക്കാരിയല്ലെന്നും വളരെ ഗൗരവക്കാരിയാണെന്നും ഉർവശി പറയുന്നുണ്ട്. ചെറുപ്പം മുതലേ പുസ്തകങ്ങൾ ഇഷ്ടപ്പെട്ടിരുന്നയാളാണ് താനെന്ന് നടി പറയുന്നു. പരീക്ഷയൊക്കെ കൃത്യമായി പഠിച്ചെഴുതും. എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റണം എന്ന്
വിചാരിച്ചിരുന്ന കുട്ടിയായിരുന്നു താൻ. ഉച്ചാരണം നന്നായിരുന്നത് കൊണ്ട് സ്‌കൂളിൽ പത്രം വായിക്കുന്നതും താൻ ആയിരുന്നുവെന്ന് നടി പറഞ്ഞു. കവിത പാരായണം, ഉപന്യാസം എന്നിവയൊക്കെ ഉണ്ടായിരുന്നു. വീട്ടിലും അങ്ങനെയെല്ലാം തന്നെ ആയിരുന്നു. അങ്ങനെ തമാശകൾ ഒന്നും പറയുന്ന കുട്ടിയായിരുന്നില്ല താൻ എന്നും ഉർവശി പറഞ്ഞു.