AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nayanthara : നയൻതാരയുടെ താരമൂല്യം ഇടിയുന്നോ? അഡ്വാൻസ് തുക ലഭിക്കുന്നില്ലെന്ന് അഭ്യൂഹം

Nayanthara's Box Office Dip : ചിലർ നയൻതാരയ്ക്ക് ലേഡി സൂപ്പർസ്റ്റാർ പദവി അർഹിക്കുന്നില്ല എന്നും വാദിക്കുന്നുണ്ട്. ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച 'ജവാൻ' (2023) ആഗോളതലത്തിൽ 1000 കോടി രൂപയിലധികം നേടി വൻ വിജയമായിരുന്നു.

Nayanthara : നയൻതാരയുടെ താരമൂല്യം ഇടിയുന്നോ? അഡ്വാൻസ് തുക ലഭിക്കുന്നില്ലെന്ന് അഭ്യൂഹം
NayantharaImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 24 May 2025 19:27 PM

ചെന്നൈ: നയൻതാരയുടെ സിനിമകൾക്ക് പഴയപോലെ പ്രാധാന്യം ലഭിക്കുന്നില്ല എന്ന തരത്തിലുള്ള ചർച്ചകൾ അടുത്ത കാലത്തായി സജീവമാണ്. അതിനിടെയാണ് അവർക്ക് അഡ്വാൻസ് തുക ലഭിക്കുന്നില്ല എന്ന തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചത്. നയൻസ് ചിത്രങ്ങൾക്ക് കളക്ഷൻ കുറയുന്നതും ഇതിന് പ്രധാന കാരണമാണ്.
നയൻതാരയുടെ പ്രതിഫലത്തിലും കുറവു വന്നിട്ടുണ്ടെന്നും വാദമുണ്ട്.

അടുത്തിടെ ചിരഞ്ജിവി ചിത്രത്തിന് കരാറിൽ ഒപ്പിട്ടതും ആവശ്യപ്പെട്ട തുകയേക്കാൾ കുറവ് പ്രതിഫലത്തിനാണെന്നും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ എത്തിയതോടെ താരത്തിന്റെ ബ്രാൻഡ് വാല്യൂ ഇടിഞ്ഞു എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ചു.

പ്രൊമോഷൻ പരിപാടികളിലെ അസാന്നിധ്യം: നയൻതാര പൊതുവെ സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തത് നിർമ്മാതാക്കൾക്ക് ഒരു വെല്ലുവിളിയാണ്. ഇത് സിനിമകളുടെ കളക്ഷനെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളും ഇതിനിടെ ഉയരുന്നുണ്ട്.

ഇതിനിടെ ചിലർ നയൻതാരയ്ക്ക് ലേഡി സൂപ്പർസ്റ്റാർ പദവി അർഹിക്കുന്നില്ല എന്നും വാദിക്കുന്നുണ്ട്. ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ച ‘ജവാൻ’ (2023) ആഗോളതലത്തിൽ 1000 കോടി രൂപയിലധികം നേടി വൻ വിജയമായിരുന്നു. ഇത് ഹിന്ദി സിനിമാ രംഗത്തേക്കുള്ള നയൻതാരയുടെ മികച്ച അരങ്ങേറ്റമായിരുന്നു. ഒരു സിനിമയ്ക്ക് ഏകദേശം 10 കോടി രൂപ വരെ വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

നയൻതാരയുടെ സമീപകാല ചിത്രങ്ങളിലെ ബോക്സ് ഓഫീസ് പ്രകടനം ഒരുപോലെ മികച്ചതായിരുന്നില്ലെങ്കിലും, ഹിന്ദിയിലെ ‘ജവാൻ’ പോലുള്ള വിജയങ്ങളും പുതിയ പ്രോജക്റ്റുകളും ബിസിനസ് സംരംഭങ്ങളും സൂചിപ്പിക്കുന്നത് അവരുടെ താരമൂല്യം പൂർണ്ണമായും ഇടിഞ്ഞിട്ടില്ലെന്നാണ്. എങ്കിലും സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും ആവശ്യകതയിലും മാറ്റങ്ങൾ വരുന്നത് സാധാരണമാണ്.