AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്; ബുക്കിങ് ആരംഭിച്ചു

കേരളത്തിലെ ബുക്കിം​ഗ് മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയേറ്ററുകളിലേക്ക്; ബുക്കിങ് ആരംഭിച്ചു
Malayalee From India Poster (Image Courtesy : X)
Neethu Vijayan
Neethu Vijayan | Published: 28 Apr 2024 | 01:15 PM

തിയേറ്ററുകൾ ഇളക്കിമറിക്കാനൊരുങ്ങി നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്ന് മുതൽ ചിത്രം തിയേറ്ററുകളിൽ എത്തും. ‘മലയാളി ഫ്രം ഇന്ത്യ’യുടെ ബുക്കിം​ഗ് ആരംഭിച്ചു. ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് മൈ ഷോയിലും പേറ്റിഎംലൂടെയും റിസർവ് ചെയ്യാവുന്നതാണ്. കേരളത്തിലെ ബുക്കിം​ഗ് മാത്രമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്.

“ജനഗണമന’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലിസ്റ്റിൻ- ഡിജോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യയ്ക്കുണ്ട്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ. സംഗീതം ജെയ്ക്സ് ബിജോയ്‌. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ആൽപറമ്പിൽ ​ഗോപി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ തോമസ്, എഡിറ്റർ ആൻ്റ് കളറിങ് -ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ -അഖിൽരാജ് ചിറയിൽ, വസ്ത്രലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവൻ, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ- SYNC സിനിമ.

ഫൈനൽ മിക്സിങ് -രാജകൃഷ്ണൻ എം ആർ അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ- റഹീം പി എം കെ (ദുബായ്), ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്- ഗോകുൽ വിശ്വം, കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട്- മാസ്റ്റർ ബില്ലാ ജഗൻ, പി ആർ ഓ- മഞ്ജു ഗോപിനാഥ്, ഡിസൈൻ -ഓൾഡ്മങ്ക്സ്, സ്റ്റിൽസ്- പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വിതരണം മാജിക് ഫ്രെയിംസ് ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.