AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: ‘എന്റെ മോളുടെ സര്‍ജറി ആയിരുന്നു! എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് പോന്നത്’: നിവിന്‍ പോളി

Nivin Pauly About His Daughter: തന്റെ മകളുടെ സർജറിയായിരുന്നുവെന്നും സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്നും നിവിൻ പോളി പറഞ്ഞു. വരാൻ പറ്റില്ലെന്ന് വിളിച്ച് പറഞ്ഞിരുന്നുവെന്നും മോഹന്ലാലിനൊപ്പമാണ് താൻ എത്തിയതെന്നും വേദിയിൽ നിവിൻ പോളി പറഞ്ഞു.

Nivin Pauly: ‘എന്റെ മോളുടെ സര്‍ജറി ആയിരുന്നു! എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് പോന്നത്’: നിവിന്‍ പോളി
Nivin PaulyImage Credit source: instagram
sarika-kp
Sarika KP | Published: 13 Dec 2025 14:47 PM

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് കാഴ്ചവച്ചത് വൈവിധ്യമാര്‍ന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു. എന്നാൽ ഇടയ്ക്ക് ഒരു ഇടിവ് സംഭവിച്ചെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരം. ഇത്തവണത്തെ ക്രിസ്മസിന് സര്‍വ്വം മായയുമായി നിവിനും ടീമും എത്തുന്നുണ്ട്. ഇതിനു പുറമെ ഹോട്ട്‌സ്റ്റാറിലൂടെയായി ഫാര്‍മ എന്ന സീരീസുമായും നിവിന്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ ഹോട്ട്‌സ്റ്റാര്‍ സംഘടിപ്പിച്ച പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ മകളുടെ സർജറിയായിരുന്നുവെന്നും സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്നും നിവിൻ പോളി പറഞ്ഞു. വരാൻ പറ്റില്ലെന്ന് വിളിച്ച് പറഞ്ഞിരുന്നുവെന്നും മോഹന്ലാലിനൊപ്പമാണ് താൻ എത്തിയതെന്നും വേദിയിൽ നിവിൻ പോളി പറഞ്ഞു.

Also Read:ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ

മകളുടെ സർജറി കാരണം വരാന്‍ പറ്റില്ലെന്ന് പ്രൊഡ്യൂസറിനെയും, ഫുള്‍ ടീമിനെയും അറിയിച്ചിരുന്നു. എന്നാൽ എങ്ങനെയെങ്കിലും പരിപാടിക്ക് വരണമെന്ന് അവർ പറഞ്ഞിരുന്നു. അതുകൊണ്ട് സർജറി അതിരാവിലെ നടത്തി. തുടർന്ന് എല്ലാം കഴിഞ്ഞ് മകളെയും കണ്ട് ഹാപ്പിയാക്കി നിര്‍ത്തിയിട്ടാണ് വന്നതെന്നാണ് താരം പറയുന്നത്. മക്കളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ നമ്മളെപ്പോഴും പേഴ്‌സണലാണ്. ബാക്കിയൊന്നും നമുക്ക് ഇംപോര്‍ട്ടന്റല്ല. നമുക്ക് നമ്മുടെ കുട്ടികളുടെ കാര്യം വളരെ പ്രധാനപ്പെട്ടതാണെന്നും നിവിന്‍ പറഞ്ഞു.

അതേസമയം നിവിൻ പോളി നായകനായി എത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. യഥാർഥ സംഭവങ്ങളെ ആസ്പ​ദമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഒരു സെയിൽസ് മാന്റെ കഥ എന്നാണ് സീരിസിന്റെ ടാ​ഗ്‌ ലൈൻ. പി ആർ അരുണ്‍ ആണ് വെബ്‌ സീരിസും സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 19 ന് ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.