Baahubali: കെജിഎഫും ആർആറുമല്ല! ആ റെക്കോര്‍ഡും സ്വന്തമാക്കി ബാഹുബലി
Largest Poster in Indian Cinema: 4,793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലായിരുന്നു പോസ്റ്റര്‍. 'ബാഹുബലി'യുടെ സംവിധായകന്‍ രാജമൗലി ഡിസൈന്‍ ചെയ്‍ത പോസ്റ്റര്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയാണ് കൊച്ചിയില്‍ അവതരിപ്പിച്ചത്.

Bahubali
പ്രഭാസിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം ബാഹുബലിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇതിനു ശേഷം നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിയെങ്കിലും ബാഹുബലി സ്വന്തമാക്കിയ പല റെക്കോര്‍ഡുകളും ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ല. ഇത്തരം ഒരു റെക്കോർഡായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിനിമാ പോസ്റ്റര്‍ വിഭാഗത്തില്‍ ബാഹുബലിക്ക് ലഭിച്ച ഗിന്നസ് റെക്കോര്‍ഡ് .
പത്ത് വർഷം മുൻപായിരുന്നു സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ പോസ്റ്റര്‍ ഒരുക്കിയത്. 4,793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലായിരുന്നു പോസ്റ്റര്‍. ‘ബാഹുബലി’യുടെ സംവിധായകന്‍ രാജമൗലി ഡിസൈന്‍ ചെയ്‍ത പോസ്റ്റര്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയാണ് കൊച്ചിയില്‍ അവതരിപ്പിച്ചത്.
Also Read:‘ആരാധകർ ആഗ്രഹിച്ച നിമിഷം’; വിമർശനങ്ങൾക്കൊടുവിൽ ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണ
See how the world’s largest poster – 4,793.65 m² – was created for @BaahubaliMovie http://t.co/2FbChJgARR #Baahubali pic.twitter.com/RTtFx6hDEi
— Guinness World Records (@GWR) July 22, 2015
എന്നാൽ ഈ ലോക റെക്കോർഡ് തിരുത്തിക്കുറിക്കാൻ ഇതിനു ശേഷം പുറത്തിറങ്ങിയ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല. അതേസമയം 2015-ലായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്. പിന്നീട് രണ്ട് വർഷത്തിനു ശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു.