October 2026 Movie Releases: തലൈവരുടെ ജയിലർ 2 ഉൾപ്പെടെ ഒക്ടോബറിൽ വമ്പൻ റിലീസുകൾ

October 2026 Movie Release List: ഈ ഒക്ടോബർ മാസത്തിൽ ഒട്ടനവധി മികച്ച സിനിമകളാണ് തീയറ്ററിൽ റിലീസിന് എത്തുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ 2 ആണ് ഒക്ടോബർ റിലീസിലെ പ്രധാന ആകർഷണം. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം ഒക്ടോബർ 15നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്.

October 2026 Movie Releases: തലൈവരുടെ ജയിലർ 2 ഉൾപ്പെടെ ഒക്ടോബറിൽ വമ്പൻ റിലീസുകൾ

October 2026 Movie Releases

Published: 

24 Sep 2026 | 11:40 PM

ഈ ഒക്ടോബർ മാസത്തിൽ ഒട്ടനവധി മികച്ച സിനിമകളാണ് തീയറ്ററിൽ റിലീസിന് എത്തുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ 2 ആണ് ഒക്ടോബർ റിലീസിലെ പ്രധാന ആകർഷണം.

 ജയിലർ 2 : നെൽസൺ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം ഒക്ടോബർ 15നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ജയിലർ ഒന്നാം ഭാഗം തിയറ്ററുകളിൽ വൻ തരംഗമാണ് തീർത്തത്. അതുകൊണ്ടുതന്നെ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകരും സിനിമ ആസ്വാദകരും ഏറെനാളായി കാത്തിരിക്കുകയാണ്. ഈ ചിത്രത്തിൽ ബോളിവുഡ് താരം ഹൃതിക് റോഷൻ കാമ്യോവേഷത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള ഒരുപിടി മലയാളം അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. ജയിലർ ഒന്നാം ഭാഗത്തിൽ കാമ്യ വേഷത്തിൽ എത്തിയ മോഹൻലാലിനെയും രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

അവറാച്ചൻ ആൻഡ് സൺസ് : അടുത്തതായി മലയാളികൾ കാത്തിരിക്കുന്ന സിനിമയാണ് ഒരു ഇടവേളക്കുശേഷം ബിജു മേനോൻ നായകനായി എത്തുന്ന അവറാച്ചൻ ആൻഡ് സൺസ് എന്ന ചിത്രം. ഒൿടോബർ രണ്ടിനാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ശ്രീനാഥ് ഭാസിയും ഗണപതിയും വിനയ് ഫോർട്ടും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ഗ്രേസ് ആന്റണി ആണ് നായിക. ഫാമിലി കോമഡി ഡ്രാമ എന്ന ഗണത്തിലാണ് ഈ സിനിമ വരുന്നത്.

ഡോണ്ട് ട്രബിൾ ദി ട്രബിൾ : മലയാളികൾ ഏറെ കാത്തിരിക്കുന്ന അടുത്ത സിനിമയാണ് ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന കോമഡി ഫാന്റസി സിനിമ. ഒരു മാന്ത്രികന്റെ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ശശാങ്ക് യെലേട്ടി ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാലതാരം സാറ പലേക്കർ ആണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒക്ടോബർ രണ്ടിന് തന്നെയാണ് ഡോണ്ട് ട്രബിൾ ദി ട്രെബിൾ തിയേറ്ററുകളിൽ എത്തുന്നത്.

ബത്ത : തമിഴ് സൂപ്പർതാരം വിജയ് സേതുപതി നായകനായി എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ബത്ത. ഒക്ടോബർ ഒന്നിനാണ് ഈ സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. മലയാളി താരമായ ലിജോ മോളാണ് സിനിമയിലെ നായിക. ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിലും വിജയ് സേതുപതിക്ക് നിരവധി ആരാധകർ ഉള്ളതിനാൽ കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

English Summary

A number of excellent movies are set to hit theaters this October. Superstar Rajinikanth’s Jailer 2 is the main attraction among the October releases. Directed by Nelson, this action-drama film is scheduled to release in theaters on October 15.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം