Onam mood song: 24 മില്യണിലധികം വ്യൂസ്, 1.90 ലക്ഷം റീല്‍സുകള്‍ പാൻ ഇന്ത്യൻ അല്ല അതുക്കും മേലെ ഹിറ്റായി ഓണം മൂഡ്

onam mood song become global hit: ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ലേബലായ സരിഗമ പുറത്തിറക്കിയ ഈ ഗാനം ഈ വർഷത്തെ ഓണം ഹിറ്റുകളിൽ ഒന്നായി മാറിയെന്ന് അധികൃതർ അറിയിച്ചു.

Onam mood song: 24 മില്യണിലധികം വ്യൂസ്, 1.90 ലക്ഷം റീല്‍സുകള്‍ പാൻ ഇന്ത്യൻ അല്ല അതുക്കും മേലെ ഹിറ്റായി ഓണം മൂഡ്

Onam Mood Song

Published: 

12 Sep 2025 16:26 PM

കൊച്ചി: ഈ ഓണക്കാലത്ത് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത് ‘ഓണം മൂഡ്’ എന്ന ഗാനമാണ്. ‘ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..’ എന്ന് തുടങ്ങുന്ന ഈ ഗാനം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ലേബലായ സരിഗമ പുറത്തിറക്കിയ ഈ ഗാനം ഈ വർഷത്തെ ഓണം ഹിറ്റുകളിൽ ഒന്നായി മാറിയെന്ന് അധികൃതർ അറിയിച്ചു.

ബിബിൻ അശോകിന്റെ സംഗീതത്തിൽ വിനായക് ശശികുമാർ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി എന്നിവരാണ്. ആകർഷകമായ ഈണവും ആഘോഷപരമായ വരികളുമാണ് ഈ പാട്ടിനെ ഇത്രയധികം സ്വീകാര്യമാക്കിയത്. യൂട്യൂബിൽ 25 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ ഗാനം, ഇൻസ്റ്റഗ്രാമിൽ 1,90,000-ലധികം റീലുകളിലും യൂട്യൂബ് ഷോർട്ട്‌സിൽ 50,000-ത്തിലധികം വീഡിയോകളിലും ഉപയോഗിക്കപ്പെട്ടു.

ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ ആഗോള ഫുട്ബോൾ ക്ലബുകൾ പോലും ഓണം ആശംസകൾ നേരാൻ ഈ ഗാനം ഉപയോഗിച്ചത് പാട്ടിന്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിച്ചു. സ്പോട്ടിഫൈയുടെ ഇന്ത്യയിലെയും ആഗോള ചാർട്ടുകളിലും ‘ഓണം മൂഡ്’ ഇടം നേടി. കേരളത്തിന്റെ ഓണ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സരിഗമ അധികൃതർ അറിയിച്ചു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും