AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam songs : പൂവേണം പൂപ്പട വേണം പൂവിളി വേണം… നായികയുടെ വീട്ടിൽ ഓണമെത്തിച്ച പാട്ട്

Onam special song poo venam pooppada venam: ഗ്രാമീണ ജീവിതത്തിൻ്റെയും ഓണത്തിൻ്റെയും നന്മയും സൗന്ദര്യവും ഈ പാട്ടിലൂടെ വളരെ മനോഹരമായി ആവിഷ്‌കരിക്കുന്നു. നെടുമുടി വേണുവും ശാരദയും ഓണപ്പൂക്കളമിട്ട്, ഓണസദ്യ കഴിച്ച് സന്തോഷത്തോടെ ഇരിക്കുന്ന രംഗങ്ങൾ ഗാനത്തിൽ കാണാം.

Onam songs : പൂവേണം പൂപ്പട വേണം പൂവിളി വേണം… നായികയുടെ വീട്ടിൽ ഓണമെത്തിച്ച പാട്ട്
Onam SongImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 04 Sep 2025 17:02 PM

മലയാളിയുടെ ഓർമ്മകളിൽ ഓണമെത്തിക്കുന്ന സിനിമാ​ഗാനങ്ങൾ പലതുണ്ട്. അതിൽ ആദ്യ ശ്രേണിയിൽ ഉള്ളതാണ് “പൂവേണം പൂപ്പട വേണം” എന്ന ഗാനം. 1987-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ “ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം” എന്ന സിനിമയിലെയാണ് ഈ ​ഗാനം. പ്രശസ്ത സംവിധായകൻ ഭരതൻ ചിത്രത്തെ മനോഹരമായി അണിയിച്ചൊരുക്കിയത്.

നായികയുടെ വീട്ടിലെ ഓണം

 

കുട്ടികളില്ലാത്ത അധ്യാപക ദമ്പതികൾക്ക് മകളായി കിട്ടുന്നതാണ് മായമ്മയെ. നെടുമുടി വേണു അവതരിപ്പിച്ച മാഷ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഭാര്യയായി ശാരദ അവതരിപ്പിച്ച കഥാപാത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും സിനിമയിൽ കാണാം. അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയായി പാർവ്വതി അവസരിപ്പിക്കുന്ന മായ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.

ഓണക്കാലത്തിന്റെ പശ്ചാത്തലത്തിൽ കഥയിലെ നായികയുടെ വീട്ടിൽ നടക്കുന്ന ഒരു ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ ജീവിതത്തിൻ്റെയും ഓണത്തിൻ്റെയും നന്മയും സൗന്ദര്യവും ഈ പാട്ടിലൂടെ വളരെ മനോഹരമായി ആവിഷ്‌കരിക്കുന്നു. നെടുമുടി വേണുവും ശാരദയും ഓണപ്പൂക്കളമിട്ട്, ഓണസദ്യ കഴിച്ച് സന്തോഷത്തോടെ ഇരിക്കുന്ന രംഗങ്ങൾ ഗാനത്തിൽ കാണാം.

ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ഒ.എൻ.വി. കുറുപ്പും, സംഗീതം നൽകിയത് ജോൺസൺ മാഷുമാണ്. കെ.ജെ. യേശുദാസും എൻ. ലതികയും ചേർന്നാണ് ഇത് ആലപിച്ചത്. ഗ്രാമീണതയുടെയും ഓണത്തിൻ്റെയും ലാളിത്യം വിളിച്ചോതുന്ന ഈ ഗാനം, മലയാളികൾക്ക് ഓണവുമായി ബന്ധപ്പെട്ട് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.