5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vineeth Sreenivasan: ‘ധ്യാനിന്റെ ക്ലാസ്‌മേറ്റ്‌സിനെ വരെ ഇവന്‍ വായ്‌നോക്കിയിട്ടുണ്ട്’; വിനീതിനെ കുറിച്ച് രാകേഷ്‌

Rakesh Mantodi About Vineeth Sreenivasan: വിനീത് ശ്രീനിവാസന്റെ കസിന്‍ കൂടിയാണ് രാകേഷ് മണ്ടോടിയാണ് ഒരു ജാതി ജാതകത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാകേഷും വിനീത് ശ്രീനിവാസനും ചേര്‍ന്ന് നല്‍കിയ അഭിമുഖങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Vineeth Sreenivasan: ‘ധ്യാനിന്റെ ക്ലാസ്‌മേറ്റ്‌സിനെ വരെ ഇവന്‍ വായ്‌നോക്കിയിട്ടുണ്ട്’; വിനീതിനെ കുറിച്ച് രാകേഷ്‌
വിനീത് ശ്രീനിവാസന്‍ രാകേഷ് മണ്ടോടി Image Credit source: Social Media
shiji-mk
Shiji M K | Updated On: 11 Feb 2025 21:29 PM

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ജാതി ജാതകം. കോമഡി എന്റര്‍ടെയ്‌നര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി മോഹനന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

വിനീത് ശ്രീനിവാസന്റെ കസിന്‍ കൂടിയാണ് രാകേഷ് മണ്ടോടിയാണ് ഒരു ജാതി ജാതകത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാകേഷും വിനീത് ശ്രീനിവാസനും ചേര്‍ന്ന് നല്‍കിയ അഭിമുഖങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനീത് ശ്രീനിവാസന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് രാകേഷ് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിനീത് ശ്രീനിവാസന് ചെറിയ പ്രായം മുതല്‍ പ്രണയമുണ്ടായിരുന്നു എന്നാണ് രാകേഷ് പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് രാകേഷ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

”ഏഴാം ക്ലാസ് മുതല്‍ ഇവന്‍ പ്രേമിക്കാന്‍ തുടങ്ങിയതാണ്. ഇവനൊരു പ്രേമ ഭിക്ഷുകനായിരുന്നു. ഇവന്‍ പ്രണയിച്ച് അങ്ങ് നടക്കുകയായിരുന്നു. പക്ഷെ പതിനെട്ട് വയസില്‍ എല്ലാം നിര്‍ത്തി. അവിടെ ദിവ്യ വന്നു. എല്ലാം തീര്‍ന്നു എന്നല്ല, അവിടെ ഇവരുടെ മനോഹര പ്രണയമുണ്ടായി. ഇവന്റെ ഒരിതായിട്ട് ഞാനത് കാണുന്നില്ല, ദിവ്യയുടെ ഒരിതായിട്ടേ ഞാന്‍ കാണുന്നുള്ളു.

ഇവന്‍ ഭയങ്കര ലോലനായിരുന്നു. ഏഴാം ക്ലാസ് മുതല്‍ ഇവന്‍ ഓരോ കുട്ടികളുടെ പേര് വീട്ടില്‍ വന്ന് പറയും. പത്താം ക്ലാസ് മുതല്‍ ഇവന്‍ ചെന്നൈയില്‍ പോയി. അവിടെ നിന്ന് ധ്യാനിന്റെ ക്ലാസ്‌മേറ്റ്‌സിനെ വരെ ഇവന്‍ വായ്‌നോക്കിയിട്ടുണ്ട്. പതിനെട്ട് വയസ് മുതലുള്ള പ്രണയം ദിവ്യയുടെ കഴിവാണ്. അവള് നല്ലൊരു കുട്ടിയായത് കൊണ്ട്,” രാകേഷ് പറയുന്നു.

Also Read: Vineeth Sreenivasan: ‘ഹായ് ഗയ്‌സ്’; സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ടോപ്പ് ഫുഡ് വ്‌ളോഗര്‍ ആയേനേ: വിനീത് ശ്രീനിവാസന്‍

രാകേഷ് സംസാരിക്കുന്നതിനിടയില്‍ വിനീത് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നുമുണ്ട്. ധ്യാനിന്റെ കൂടെ പഠിച്ചവരെ ആരെയും വായ്‌നോക്കിയിട്ട് ഇല്ലെന്നും അതെല്ലാം ധ്യാന്‍ വെറുതെ പറയുന്നതാണെന്നുമാണ് വിനീത് പറയുന്നത്.