5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvathy R Krishna: ‘എന്റെ ഫോട്ടോ ആവശ്യമില്ലാത്ത രീതിയില്‍ ഇട്ടാല്‍ നല്ല പണിവാങ്ങിക്കും’; യുട്യൂബ് ചാനല്‍ പൂട്ടിച്ച് പാര്‍വതി

Parvathy R Krishna's Latest Video: തന്റെ ഫോട്ടോഗ്രാഫര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച യുട്യൂബ് ചാനല്‍ പൂട്ടിച്ചതായാണ് പാര്‍വതി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തവര്‍ക്ക് പണി കൊടുത്ത കാര്യം പാര്‍വതി വെളിപ്പെടുത്തിയത്.

Parvathy R Krishna: ‘എന്റെ ഫോട്ടോ ആവശ്യമില്ലാത്ത രീതിയില്‍ ഇട്ടാല്‍ നല്ല പണിവാങ്ങിക്കും’; യുട്യൂബ് ചാനല്‍ പൂട്ടിച്ച് പാര്‍വതി
പാര്‍വതി കൃഷ്ണ Image Credit source: Instagram
shiji-mk
Shiji M K | Updated On: 11 Feb 2025 20:29 PM

മിനി സ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് പാര്‍വതി കൃഷ്ണ. നിരവധി റിയാലിറ്റി ഷോകളില്‍ അവതാരികയായി എത്തിയിട്ടുള്ള പാര്‍വതി സിനിമയിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

തന്റെ ഫോട്ടോഗ്രാഫര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച യുട്യൂബ് ചാനല്‍ പൂട്ടിച്ചതായാണ് പാര്‍വതി പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തവര്‍ക്ക് പണി കൊടുത്ത കാര്യം പാര്‍വതി വെളിപ്പെടുത്തിയത്.

ശരീരഭാഗങ്ങള്‍ ഫോക്കസ് ചെയ്യാതെ ശ്രദ്ധയോടെ മാത്രം ചെയ്യുന്ന ചിത്രങ്ങളാണ് താന്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയില്‍ നിന്നും ചിത്രങ്ങളെടുത്ത് ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിച്ചു. അതിനെതിരെ താന്‍ രംഗത്തെത്തുകയും പണി കൊടുത്തു എന്നുമാണ് പാര്‍വതി പറയുന്നത്.

”ഞാന്‍ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന് ഒരാളാണ്. കഴിഞ്ഞ ദിവസം ബീച്ചില്‍ വെച്ച് ഫോട്ടോഷൂട്ട് നടന്നിരുന്നു. ആ സമയത്ത് നേവലോ ക്ലീവേജോ ഒന്നും വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ കാണിക്കുന്നതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിളല്ല.

എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ആ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അപ്പോള്‍ രോമാഞ്ചം മീഡിയ എന്ന ഭയങ്കര പേരുള്ള ഒരു മീഡിയ അതിലെ ഏതോ ഒരു വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണുന്നത് പോലെ ഉണ്ടായിരുന്നു. ആ വൈഡ് ഷോട്ടില്‍ നിന്നും കഷ്ടപ്പെട്ട് സീന്‍ കട്ട് ചെയ്‌തെടുത്തു. ശേഷം രോമാഞ്ചം എന്ന് പേരുന്ന അവരുടെ ചാനലില്‍ പോസ്റ്റ് ചെയ്തു.

പാര്‍വതി കൃഷ്ണ പങ്കുവെച്ച വീഡിയോ

അവര്‍ മാത്രമല്ല വേറെയും ഒരുപാട് പേജുകളില്‍ ഇത് ഇട്ടിട്ടുണ്ട്. ആ അക്കൗണ്ടുകളൊക്കെ പൂട്ടിക്കാനുള്ള കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. അവരുടെ അക്കൗണ്ടും പോയി. എന്റെ വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാത്ത രീതിയില്‍ ഇടുന്നതോ അല്ലെങ്കില്‍ അതില്‍ കിടന്ന് പണിയുകയോ ചെയ്താല്‍ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തി സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി പറഞ്ഞതാണ്.

Also Read: Parvathy Krishna: ‘പൊക്കിളിന് താഴെയായിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു’; കമന്റുകള്‍ക്ക് മറുപടിയുമായി പാര്‍വ്വതി

നിയമപരമായി മുന്നോട്ടുപോകുമെന്ന് എല്ലാവരും പറയുന്നത് പോലെയല്ല, ഞാന്‍ പോയിരിക്കും. അങ്ങനെയാണ് ഇപ്പോള്‍ അവന്റെ അക്കൗണ്ട് പോയത്. അതുപോലെ തന്നെ മറ്റ് പേജുകളും ഞാന്‍ കളയും. എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി ആവശ്യമില്ലാതെ എന്റെ സാധനങ്ങള്‍ ഇട്ടാല്‍ പണി ഉറപ്പാണ്,” എന്നാണ് പാര്‍വതി വീഡിയോയില്‍ പറയുന്നത്.