Oru Jaathi Jathakam: ഒരു ജാതി ജാതകത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക്; സ്വാഗതമരുളി ഒമാന്‍
Oru Jaathi Jathakam Banned in GCC Countries: റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഒരു ജാതി ജാതകമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. വിവാഹിതനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരു ജാതി ജാതകം.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. എല്‍ജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റികളെ കുറിച്ച് പരാമര്‍ശമുള്ളതിനാലാണ് ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചത്. എന്നാല്‍ ഒമാനില്‍ ഒരു ജാതി ജാതകത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ജനുവരി 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഒരു ജാതി ജാതകമെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്. വിവാഹിതനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരു ജാതി ജാതകം.
വിനീത് ശ്രീനിവാസന് പുറമെ ബാബു ആന്റണിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിപി കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മൃദുല്‍ താഹ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.




ഇവര്‍ക്കെല്ലാം പുറമെ ഗായകന്‍ വിധു പ്രതാപ്, നിഖില വിമല്‍, യാദു, ഗായിക സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരും ഒരു ജാതി ജാതകത്തില്‍ വേഷമിടുന്നുണ്ട്.
ഒരു ജാതി ജാതകത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഖ് മണ്ടോടിയാണ്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‌മണ്യം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍, കല ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റര്‍ സരേഷ് മലയന്‍കണ്ടി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടര്‍ മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ എബ്രാഹം, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍ പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടര്‍ ജയപ്രകാശ് തവനൂര്‍, ഷമീം അഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ പാറക്കാട്, നിര്‍മല്‍ വര്‍ഗ്ഗീസ്, സമര്‍ സിറാജുദിന്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ് വിപിന്‍ നായര്‍, വിഎഫ്എക്‌സ് സര്‍ജാസ് മുഹമ്മദ്.
കൊറിയോഗ്രാഫര്‍ അര്‍ച്ചന മാസ്റ്റര്‍, ആക്ഷന്‍ പിസി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പരസ്യകല യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ അരുണ്‍ പുഷ്‌കരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്, മാര്‍ക്കറ്റിംഗ്, വിതരണം വര്‍ണ്ണച്ചിത്ര, പി ആര്‍ ഒ എ എസ് ദിനേശ് എന്നിവരാണ്.