OTT Releases This Week: ഫാർമ മുതൽ ഫെമിനിച്ചി ഫാത്തിമ വരെ; ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള സിനിമകൾ
OTT Releases Malayalam This Week: ഈ ആഴ്ച ഒടിടിയിലെത്തുന്ന ചില മലയാളം സീരീസുകളും സിനിമകളുമുണ്ട്. ഈ പട്ടിക പരിശോധിക്കാം.

ഫാർമ, ഫെമിനിച്ചി ഫാത്തിമ
ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന ചില പ്രധാന സിനിമകളും സീരീസുകളുമുണ്ട്. ജിയോഹോട്ട്സ്റ്റാറിൻ്റെ പരമ്പരയായ ഫാർമ മുതൽ ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമ വരെ ഈ ആഴ്ച ഒടിടി പ്രേക്ഷകർക്ക് മികച്ച ഓപ്ഷനുകളുണ്ട്. ഏറെക്കാലമായി കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘ഡൊമിനിക് ആൻഡ് സി ലേഡീസ് പഴ്സ്’ എന്ന സിനിമയും ഈ ആഴ്ച തന്നെ സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിലെ ആദ്യ മെഡിക്കൽ തീം സീരീസാണ് ജിയോഹോട്ട്സ്റ്റാറിൻ്റെ ഫാർമ. നിവിൻ പോളി, രജിത് കപൂർ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ ഒന്നിക്കുന്ന സീരീസ് പിആർ അരുൺ ആണ് സംവിധാനം ചെയ്യുന്നത്. ഡിസംബർ 19 മുതൽ ഫാർമ സ്ട്രീമിങ് ആരംഭിക്കും. ബിനു പപ്പു, വീണ നന്ദകുമാർ തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു.
ഷംല ഹംസയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. ഫാസിൽ മുഹമ്മദ് അണിയിച്ചൊരുക്കിയ സിനിമ ഐഎഫ്എഫ്കെയിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് ആണ് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്തത്. തീയറ്റർ റിലീസിലും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഫെമിനിച്ചി ഫാത്തിമയ്ക്ക് സാധിച്ചു. ഡിസംബർ 12 മുതൽ മനോരമ മാക്സിൽ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും.
Also Read: Dominic And The Ladies Purse OTT : അവസാനം മമ്മൂട്ടിയുടെ ഡൊമിനിക് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ഇപ്പോഴാണ് ഒടിടിയിലെത്തുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതോടെ ആദ്യം ഒടിടി ഡീലുറപ്പിച്ചിരുന്ന ആമസോൺ പ്രൈം പിന്മാറി. പിന്നീട് ഇപ്പോഴാണ് പുതിയ ഒടിടി പങ്കാളികളെത്തുന്നത്. സീ5ൽ ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് തുടങ്ങിയവരും വേഷമിടുന്നു.