AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘രാജകുടുംബത്തിലെ നർത്തകിയുമായി മോതിരംമാറ്റം കഴിഞ്ഞു’; മോഹന്‍ലാല്‍ വിളിച്ച് ചൂടായി; തുറന്നുപറഞ്ഞ് പല്ലിശ്ശേരി

Pallissery on Mohanlal: മോഹൻലാൽ വിളിച്ച് ചൂടായികൊണ്ട് പറഞ്ഞു. തന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്തും എഴുതാം. പക്ഷേ സിനിമാക്കാരി അല്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിന് നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും.

Mohanlal: ‘രാജകുടുംബത്തിലെ നർത്തകിയുമായി മോതിരംമാറ്റം കഴിഞ്ഞു’; മോഹന്‍ലാല്‍ വിളിച്ച് ചൂടായി; തുറന്നുപറഞ്ഞ് പല്ലിശ്ശേരി
മോഹന്‍ലാല്‍ Image Credit source: Social Media
sarika-kp
Sarika KP | Published: 15 Feb 2025 19:34 PM

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. താരത്തിന്റെ എല്ലാ വിശേഷങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. താരത്തിന്റെ വ്യക്തി ജീവിതം വരെ ഇത്തരത്തിൽ വാർത്തയിൽ നിറയുന്നത് നിത്യസംഭവമാണ്. ഒപ്പം അഭിനയിച്ച പല നായികമാരെ വച്ച് വാർത്തകൾ വന്നിരുന്നു,. സുചിത്രയുമായുള്ള വിവാഹത്തിനു മുൻപ് പല നായികമാരുമായി പ്രണയത്തിലായെന്നും വിവാഹ കഴിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ വരെ ​ഗോസിപ്പ് കോളങ്ങലിൽ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള വന്ന ഒരു വാർത്തയെ കുറിച്ച് തുറന്നുപറയുകയാണ് സിനിമാ ലേഖകൻ പല്ലിശ്ശേരി. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ. രാജകുടുംബത്തിലെ നർത്തകിയായ യുവതിയുമായി ലാലിന്റെ മോതിരംമാറ്റം കഴിഞ്ഞു എന്നാണ് അന്ന് വന്ന വാർത്ത. സംഭവത്തിൽ മോഹൻലാലിന്റെ പ്രതികരണത്തെ കുറിച്ചും പല്ലിശ്ശേരി മനസ്സ് തുറക്കുന്നുണ്ട്.

Also Read:ഫിലിം മേക്കേഴ്സാണ് താരങ്ങളെ ഉണ്ടാക്കുന്നത്… ഞാനല്ല താരം; സരോജ് കുമാർ സ്റ്റൈലിൽ ചന്തു സലിംകുമാർ

മോഹൻലാലിനെ കുറിച്ച് ഒരു വാർത്ത വന്നുവെന്നും ഒരു രാജകുടുംബത്തിലെ നര്‍ത്തകിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തയെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. മോഹന്‍ലാലും ആ യുവതിയുമായി മോതിരം മാറ്റം നടന്നുവെന്നാണ് വാർത്ത. സുചിത്രയുമായുള്ള മോഹൻലാലിന്റെ വിവാഹത്തിനു മുൻപാണ് ഇത്. എന്നാൽ ഈ വാർത്ത ശരിയല്ലെന്ന് താന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് കിട്ടിയ വാര്‍ത്തയാണെും ശരിയാണെന്നും എംഡി പറഞ്ഞതിനാല്‍ അത് കൊടുക്കുകയായിരുന്നുവെന്ന് പല്ലിശ്ശേരി പറഞ്ഞു.

എന്നാൽ സംഭവത്തിനു ശേഷം മോഹൻലാൽ വിളിച്ച് ചൂടായികൊണ്ട് പറഞ്ഞു. തന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്തും എഴുതാം. പക്ഷേ സിനിമാക്കാരി അല്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിന് നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. ഇന്ന് മുതല്‍ തന്റെ സിനിമയുടെ പരസ്യങ്ങളൊന്നും നിങ്ങള്‍ക്ക് തരില്ലെന്നും അദ്ദേഹം പറഞ്ഞുവെന്ന് പല്ലിശ്ശേരി പറഞ്ഞു.