AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vineeth: ‘മണിച്ചിത്രത്താഴിലേക്ക് എന്നെ വിളിച്ചിരുന്നു, അഭിനയിക്കാതിരുന്നതിന് ഒരു കാരണമുണ്ട്’; വിനീത്

Vineeth About Manichitrathazhu: സംവിധായകൻ ഫാസിലിനെയും നടൻ ഫഹദ് ഫാസിലിനെയും കുറിച്ച് സംസാരിക്കുകയാണ് വിനീത്. മികച്ച സംവിധായകൻ മാത്രമല്ല മികച്ച ഒരു നടനും കൂടിയാണ് ഫാസിൽ എന്ന് വിനീത് പറയുന്നു.

Vineeth: ‘മണിച്ചിത്രത്താഴിലേക്ക് എന്നെ വിളിച്ചിരുന്നു, അഭിനയിക്കാതിരുന്നതിന് ഒരു കാരണമുണ്ട്’; വിനീത്
വിനീത് Image Credit source: Social Media
nandha-das
Nandha Das | Published: 17 May 2025 16:42 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടനും നർത്തകനുമായ വിനീത്. 1985ൽ ഐ വി ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അഭിനരംഗത്തേക്ക് കടന്നുവന്നതെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട്, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടൻ സാന്നിധ്യം അറിയിച്ചു. നടി ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്.

ഇപ്പോഴിതാ, സംവിധായകൻ ഫാസിലിനെയും നടൻ ഫഹദ് ഫാസിലിനെയും കുറിച്ച് സംസാരിക്കുകയാണ് വിനീത്. മികച്ച സംവിധായകൻ മാത്രമല്ല മികച്ച ഒരു നടനും കൂടിയാണ് ഫാസിൽ എന്ന് വിനീത് പറയുന്നു. ഓരോ സീൻ ചിത്രീകരിക്കുമ്പോഴും ഫാസിലും അസിസ്റ്റൻ്റുമാരും സീൻ അഭിനയിച്ച് കാണിച്ചുതട്ടും. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചലനങ്ങളിൽ പോലും ഫാസിൽ എന്ന നടനെ കാണാൻ സാധിക്കുമെന്നും താരം പറയുന്നു. ണിച്ചിത്രത്താഴ് ചെയ്തപ്പോൾ തന്നെ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.

മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നത് കൊണ്ട് തനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ലെന്നും വിനീത് പറഞ്ഞു. ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ ഫഹദിലും ഫാസിൽ എന്ന ആസാധാരണ ആക്ടറിനെ കണ്ടുവെന്നും വിനീത് പറയുന്നു. സ്റ്റാർ & സ്‌റ്റൈൽ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

“സൂപ്പർ സംവിധായകൻ എന്നതിനപ്പുറം പാച്ചിക്ക (ഫാസിൽ) ഒരു സൂപ്പർ നടനും കൂടിയായിരുന്നു. ഓരോ സീൻ ചിത്രീകരിക്കുമ്പോഴും അദ്ദേഹവും അസിസ്റ്റൻ്റുമാരും സീൻ അഭിനയിച്ച് കാണിച്ചുതരും. നമ്മൾ അതുപോലെ പകർത്തിയാൽ മതി. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചലനങ്ങളിലും നമുക്ക് പാച്ചിക്ക എന്ന നടനെ കാണാം.

ALSO READ: ‘വീട്ടുകാർക്കല്ല നാട്ടുകാർക്കാണ് അറിയേണ്ടത്’; കുട്ടികളായില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി ശ്രീവിദ്യ മുല്ലശ്ശേരി

‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രം മുതലാണ് ഡബ്ബിങ് സീരിയസായി ചെയ്യാൻ തുടങ്ങിയത്. ആ സിനിമയിൽ എട്ടു ദിവസം അദ്ദേഹം എനിക്ക് വേണ്ടി കൂടെയിരുന്നു. മണിച്ചിത്രത്താഴ് ചെയ്യാൻ ഒരുങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. പക്ഷെ, ഞാൻ അന്ന് ഹരിഹരൻ സാറിൻ്റെ പരിണയത്തിൻ്റെ ടേറ്റ് ഷെഡ്യൂള്ളിൽ പെട്ടുപോയി.

വർഷങ്ങൾക്ക് ഇപ്പുറം ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ ഞാൻ അവനിലും പാച്ചിക്ക എന്ന അസാധാരണ ആക്ടറിനെ കണ്ടു” വിനീത് പറഞ്ഞു.