AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Perumani OTT: ഒരു വര്‍ഷത്തിന് ശേഷം വിനയ് ഫോർട്ടിന്റെ ‘പെരുമാനി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Perumani OTT Release Date: പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, തീയേറ്റർ റിലീസിന് ഒന്നര വർഷത്തിന് ശേഷം ചിത്രം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്.

Perumani OTT: ഒരു വര്‍ഷത്തിന് ശേഷം വിനയ് ഫോർട്ടിന്റെ ‘പെരുമാനി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'പെരുമാനി' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 24 Jul 2025 18:40 PM

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ചിത്രമാണ് ‘പെരുമാനി’. ഫാന്റസി ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം 2024 മെയ് 10ന് തീയേറ്ററുകളിൽ എത്തിയത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, തീയേറ്റർ റിലീസിന് ഒന്നര വർഷത്തിന് ശേഷം ചിത്രം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്.

‘പെരുമാനി’ ഒടിടി

‘പെരുമാനി’യുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൈന പ്ലേയാണ്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഈ മാസം തന്നെ ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം.

‘പെരുമാനി’ സിനിമയെ കുറിച്ച്

സംവിധായകൻ മജു തന്നെ തന്നെയാണ് ‘പെരുമാനി’യുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ഫിറോസ് തൈരിനിലാണ് നിർമ്മിച്ചത്. സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്മാൻ അവറാൻ എന്നിവർക്ക് പുറമെ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മനേഷ് മാധവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ജോയൽ കവിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. മുഹ്സിൻ പെരാരി, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് ഗോപി സുന്ദറാണ്.

ALSO READ: കിരാതയായി മോഹൻലാൽ, കൂടെ പ്രഭാസും അക്ഷയ് കുമാറും; കണ്ണപ്പ ഇനി ഒടിടിയിൽ, എപ്പോൾ, എവിടെ കാണാം

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വിഎഫ്എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സെറീൻ ബാബു, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.