Perumani OTT: ലുക്മാൻ അവറാന്റെ ‘പെരുമാനി’ ഒടിടിയിൽ; എവിടെ കാണാം?

Perumani OTT Release: കഴിഞ്ഞ വർഷം മെയ് 10നാണ് ‘പെരുമാനി’ തീയേറ്ററുകളിൽ എത്തിയത്.റിലീസായി ഒന്നര വർഷത്തിന് ശേഷം ഒടുവിൽ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

Perumani OTT: ലുക്മാൻ അവറാന്റെ ‘പെരുമാനി’ ഒടിടിയിൽ; എവിടെ കാണാം?

‘പെരുമാനി’ പോസ്റ്റർ

Published: 

21 Aug 2025 | 01:03 PM

ലുക്മാൻ അവറാൻ, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ‘പെരുമാനി’ കഴിഞ്ഞ വർഷം മെയ് 10നാണ് തീയേറ്ററുകളിൽ എത്തിയത്. ഫാന്റസി ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം, പെരുമാനി എന്ന ഗ്രാമത്തിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പറയുന്നത്. റിലീസായി ഒന്നര വർഷത്തിന് ശേഷം ഒടുവിൽ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

‘പെരുമാനി’ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയാണ് ‘പെരുമാനി’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ ചിത്രം സൈന പ്ലേയിൽ പ്രദർശനം ആരംഭിച്ചു.

‘പെരുമാനി’ സിനിമയെ കുറിച്ച്

യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ‘പെരുമാനി’ നിർമിച്ചത് ഫിറോസ് തൈരിനിലാണ്. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലുക്മാൻ അവറാൻ, വിനയ് ഫോർട്ട്‌, സണ്ണി വെയ്ൻ എന്നിവർക്ക് പുറമെ ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവാണ്. ജോയൽ കവിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. മുഹ്സിൻ പെരാരി, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് ഗോപി സുന്ദറാണ്.

ALSO READ: വാർത്തകളിൽ ചർച്ചയായ ഷൈൻ ടോം – വിൻസി ചിത്രം ഒടിടിയിലേക്ക്; ‘സൂത്രവാക്യം’ എപ്പോൾ, എവിടെ കാണാം?

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: സഞ്ജീവ് മേനോൻ, ശ്യാംധർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വിഎഫ്എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സെറീൻ ബാബു, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘പെരുമാനി’ ട്രെയ്‌ലർ

Related Stories
Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം