Mammootty: മമ്മൂട്ടിയെ കണ്ടത് ക്ഷണം സ്വീകരിച്ച്, വിമർശനം ശരിയല്ല, വിവാദത്തിൽ പ്രതികരിച്ച് എം.വിജിൻ എം.എൽ.എ

M Vijin MLA on Photo Controversy With Mammootty: ഇന്നലെയാണ് മമ്മൂട്ടിക്കൊപ്പം ഉള്ള ഫോട്ടോ എം വിജിൻ പോസ്റ്റ് ചെയ്യുന്നതും ഈ പോസ്റ്റിന് താഴെ ഇടതു സൈബർ ഹാൻഡിലുകളിൽ നിന്ന് വ്യാപക വിമർശനം ഉണ്ടാകുന്നതും.50 വർഷത്തെ അനുഭവ സമ്പത്തുള്ള ഉള്ള 25 വയസ്സുകാരൻ എന്ന അടിക്കുറിപ്പോടെയാണ് എം വിജിൻ മമ്മൂട്ടിക്കൊപ്പുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തത്. എന്നാൽ ഈ ഫോട്ടോയ്ക്ക് താഴെ സഖാവേ ഇത് വേണ്ടായിരുന്നു എന്ന് പറഞ്ഞ് നിരവധി പേരാണ് രൂക്ഷമായ വിമർശനം ഉയർത്തിയത്.

Mammootty: മമ്മൂട്ടിയെ കണ്ടത്  ക്ഷണം സ്വീകരിച്ച്, വിമർശനം ശരിയല്ല, വിവാദത്തിൽ പ്രതികരിച്ച് എം.വിജിൻ എം.എൽ.എ

M Vijin MLA, Mammootty

Published: 

29 Oct 2026 | 09:30 PM

നടൻ മമ്മൂട്ടിയുമായുള്ള ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയും ആയ എം. വിജിൻ രംഗത്ത്. മഹാനടനായ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡിവൈഎഫ്ഐ – എസ്എഫ്ഐ നേതൃത്വം അദ്ദേഹത്തെ കാണാൻ ചെന്നത് എന്നാണ് എം വിജിൻ എംഎൽഎ വിശദീകരിക്കുന്നത്. കാണാൻ എത്തിയ തങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ച മമ്മൂട്ടി ദീർഘനേരം രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിൽ തുറന്ന് സംസാരിക്കുകയുണ്ടായി എന്നും വിജിൻ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവാദത്തിൽ എംഎൽഎ പ്രതികരണം നടത്തിയിരിക്കുന്നത്.

ഇന്നലെയാണ് മമ്മൂട്ടിക്കൊപ്പം ഉള്ള ഫോട്ടോ എം വിജിൻ പോസ്റ്റ് ചെയ്യുന്നതും ഈ പോസ്റ്റിന് താഴെ ഇടതു സൈബർ ഹാൻഡിലുകളിൽ നിന്ന് വ്യാപക വിമർശനം ഉണ്ടാകുന്നതും.50 വർഷത്തെ അനുഭവ സമ്പത്തുള്ള ഉള്ള 25 വയസ്സുകാരൻ എന്ന അടിക്കുറിപ്പോടെയാണ് എം വിജിൻ മമ്മൂട്ടിക്കൊപ്പുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തത്. എന്നാൽ ഈ ഫോട്ടോയ്ക്ക് താഴെ സഖാവേ ഇത് വേണ്ടായിരുന്നു എന്ന് പറഞ്ഞ് നിരവധി പേരാണ് രൂക്ഷമായ വിമർശനം ഉയർത്തിയത്. കഴിഞ്ഞവർഷം മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് മമ്മൂട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഭവത്തെ ഉയർത്തിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലെ എന്നായിരുന്നു മമ്മൂട്ടി അന്ന് റഫീഖിനോട് ചോദ്യം ഉന്നയിച്ചത്.

Also Read: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം

ഈ ഫോട്ടോയും അതിന് താഴെ വന്ന പ്രതികരണങ്ങളും വലിയ വിവാദത്തിന് വഴിവച്ച സാഹചര്യത്തിലാണ് ഇപ്പോൾ എം. വിജിൻ തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നത്. എം വിജൻ മമ്മൂട്ടിയെ സന്ദർശിച്ചതിനെ കുറിച്ച് പറയുന്നതിങ്ങനെ എഴുപത്തഞ്ച് വയസ്സ് പിന്നിടുന്ന മലയാളത്തിൻ്റ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യ പരമായ സംവാദമാണ് തങ്ങൾ നടത്തിയത്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു എന്നും സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ച് തീർത്തഒരു സംഭവത്തിന്റെ പേരിൽ വീണ്ടും വിമർശനം ഉയർത്തുന്നത് ശരിയല്ല എന്നും വിജിൻ പോസ്റ്റിൽ കുറിച്ചു.

സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല എന്നും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയർത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാനെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English Summary

M. Vijin, the DYFI State Secretary and MLA, has responded to the controversy surrounding a photograph with actor Mammootty. MLA M. Vijin explains that the leadership of the DYFI and SFI in the state went to meet the legendary actor at his invitation.

Loading...
Unable to load recommendations.
Follow Us
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ