5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Durga Viswanath: ഗുരുവായൂരമ്പല നടയിൽ വിവാഹിതയായി ഗായിക ദുർഗ വിശ്വനാഥ്; വരൻ റിജു

വരൻ റിജു. കണ്ണൂർ സ്വദേശിയായ റിജു ​ഗുരുവായൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹ്യത്തുകളും മാത്രമാണ് പങ്കെടുത്തത്.

Durga Viswanath: ഗുരുവായൂരമ്പല നടയിൽ വിവാഹിതയായി ഗായിക ദുർഗ വിശ്വനാഥ്; വരൻ റിജു
Follow Us
sarika-kp
Sarika KP | Published: 05 Sep 2024 21:22 PM

ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി. വ്യാഴാഴ്ച പുലർച്ചെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വരൻ റിജു. കണ്ണൂർ സ്വദേശിയായ റിജു ​ഗുരുവായൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹ്യത്തുകളും മാത്രമാണ് പങ്കെടുത്തത്. പച്ച കാഞ്ചീവരം സാരിയാണ് ദുർ​ഗ വിവാ​​ഹത്തിനു തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരുടെയും സേവ് ദ ഡേറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹത്തിൽ ഇതുവരെ പരസ്യപ്രതികരണം താരം നടത്തിയിട്ടില്ല. ദുർ​ഗയുടെ രണ്ടാം വിവാഹമാണിത്.

വർഷങ്ങൾക്ക് മുൻപായിരുന്നു ദുർ​ഗയുടെ ആദ്യ വിവാഹം നടന്നത്. ബിസിനസുകാരനായ ഡെന്നിസാണ് ആ​ദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. മിന്നുവെന്നാണ് മകളുടെ പേര് . അമ്മയെ പോലെ മകളും പാട്ടിന്റെ പാത തന്നെയാണ് തിരഞ്ഞെടുത്തത്. ഡെന്നിസ് ക്രിസ്ത്യനായാണ്. അതുകൊണ്ട് ഇരു മതാചാരപ്രകാരമായിരുന്നു അന്ന് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ എന്താണ് ഇരുവർക്കിടയിൽ നടന്നതെന്നതിനെക്കുറിച്ച് താരം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

Also read-Diya krishna: പ്രണയസാഫല്യം; ദിയ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു ദുർ​ഗ മലയാളികൾ സുപരിചതയായത്. ഇതിനു ശേഷം പല സ്റ്റേജ് ഷോയിലും ദുർ​ഗ പങ്കെടുക്കാറുണ്ട്. വേറിട്ട ശബ്​​ദം കൊണ്ട് മലയാളി മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ സൂര്യനായി തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം. പാടിയത് ഇന്നും മലയാളികളുടെ ചെവിയിൽ തന്നെയുണ്ട്. ദുർഗ്ഗയുടെ ഗാനം കേട്ട് വേദിയിൽ ഇരുന്ന അച്ഛൻ കരഞ്ഞതും ഇന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല.

Latest News