AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: ‘മോഹൻലാൽ മലയാള സിനിമയുടെ വെളിച്ചം’; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Narendra Modi About Mohanlal Winning Dadasaheb Phalke Award: ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.

Mohanlal: ‘മോഹൻലാൽ മലയാള സിനിമയുടെ വെളിച്ചം’; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
മോഹൻലാൽ, നരേന്ദ്രമോദിImage Credit source: Narendra Modi x
abdul-basith
Abdul Basith | Updated On: 20 Sep 2025 20:35 PM

ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണെന്ന് പ്രധാനമന്ത്രി തൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മലയാള സിനിമാ പ്രവർത്തകരിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടുന്നയാളാണ് മോഹൻലാൽ.

‘ശ്രീ മോഹൻലാൽ ജി മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ, മലയാള സിനിമയുടെയും നാടകത്തിന്റെയും മുന്നിൽ നിന്ന് നയിക്കുന്ന വെളിച്ചമായി അദ്ദേഹം നിലകൊള്ളുകയാണ്. കേരളത്തിന്റെ സംസ്കാരത്തോട് അഗാധമായ അഭിനിവേശമാണ് അദ്ദേഹത്തിനുള്ളത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സിനിമാഭിനയവും നാടകാഭിനയവും വളരെ പ്രചോദിപ്പിക്കുന്നതാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ നേട്ടങ്ങൾ വരുന്ന തലമുറകൾക്കും പ്രചോദനമാവട്ടെ.’- നരേന്ദ്രമോദി പറഞ്ഞു.

Also Read: Mohanlal Dada Saheb Phalke Award: അഭിനന്ദന പ്രവാഹം! യഥാർത്ഥ കലാകാരനുള്ള അം​ഗീകാരം; ലാലേട്ടനെ അഭിനന്ദിച്ച് മമ്മൂക്ക

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രമായ സംഭവനയ്ക്കാണ് മോഹൻലാൽ പുരസ്കാരം നേടിയത്. 2023ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിക്കുന്നത്. സെപ്തംബർ 23 ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര അവാർഡ് വിതരണവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.

പുരസ്കാരം നേടിയ മോഹൻലാലിനെ മമ്മൂട്ടി അഭിനന്ദിച്ചു. ഒരു സഹപ്രവർത്തകൻ എന്നതിലുപരി മോഹൻലാൽ തൻ്റെ സഹോദരനാണെന്ന് മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പേസ്ജിൽ കുറിച്ചു. സിനിമയെ ജീവവായു ആക്കിയ ഒരു യഥാർത്ഥ കലാകാരന് ലഭിച്ച അം​ഗീകാരം കൂടിയാണ് ഇത്. നിങ്ങളെക്കുറിച്ച് സന്തോഷവും അഭിമാനവും തോന്നുന്നു ലാൽ. ഈ പുരസ്കാരത്തിന് നിങ്ങൾ പൂർണമായും അർഹനാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്