Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ

Pradhama Drishtya Kuttakkar Movie Full Review and Response : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സിനിമ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയവരുടെ ആദ്യ പ്രിതികരണങ്ങൾ നോക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ നന്നായി ത്രില്ലടിപ്പിക്കുന്ന സിനിമയാണ്. ആദ്യമായി പോലീസ് വേഷത്തിൽ മാത്യുവും പാർവതി തിരുവോത്തും എത്തിയ സിനിമ പ്രേക്ഷകരെ....

Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ

Pradhama Drishtya Kuttakkar Movie Review

Published: 

11 Sep 2026 | 04:01 PM

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സിനിമ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയവരുടെ ആദ്യ പ്രിതികരണങ്ങൾ നോക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ നന്നായി ത്രില്ലടിപ്പിക്കുന്ന സിനിമയാണ്. ആദ്യമായി പോലീസ് വേഷത്തിൽ മാത്യുവും പാർവതി തിരുവോത്തും എത്തിയ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നാണ് പലരും പറയുന്നത്. പോലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും അതിൽ പെട്ട് പോകുന്ന പോലീസുകാരുടെ ജീവിതവും കുറ്റാന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ എന്ന ​ഗണത്തിലും ഇമോഷ്ണൽ ത്രില്ലർ എന്ന ​ഗണത്തിലും സിനിമയെ ഉൾപ്പെടുത്താം എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. സംവിധായകൻ ഷഹദിന്റെ മേക്കിം​ഗ് മികവിനെയും പലരും എടുത്ത് പറയുന്നുണ്ട്. തിരക്കഥ ​ഗംഭീരം, കിടിലൻ മേക്കിങ്ങ്, പാർവതി സൂപ്പർ പ്രകടനമാണ് സിനിമയിൽ ഉടനീളം കാഴ്ചവെക്കുന്നത് എന്നിങ്ങനെ നീളുന്നു ഫസ്റ്റ് ഷോ കണ്ടിറങ്ങിയവരുടെ പ്രിതരണം. മാത്യു തോമസും മികച്ച അഭിനയമാണ് സിനിമയിൽ പുറത്തെടുത്തിരിക്കുന്നത്, മെച്ചൂരിറ്റിയുള്ള കഥാപാത്രങ്ങളും ചെയ്യാൻ കഴിമെന്ന് മാത്യു തെളിയിച്ചു.

Also Read: കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!

ഒന്നിനൊന്ന് മെച്ചം

സിദ്ധാർഥ് ഭരതനും വിജയരാഘവനും നല്ല കാസ്റ്റിം​ഗ് ആയിരുന്നു, ഉണ്ണിമായ പ്രസാദും നന്നായി ചെയ്തിട്ടുണ്ട്, വിനയ് ഫോർട്ടും രസകരമായി അഭിനയിച്ചു – ഇതാണ് പടം കണ്ടിറങ്ങിയ മിക്കവാറും പേരുടെ അഭിപ്രായം. ചമൻ ചാക്കോയുടെ എഡിറ്റി​​ഗും സിനിമയുടെ ഫ്രെയ്മുകളും എല്ലാം മികച്ചതാണ്. സിനി‌മ രണ്ടേ മുക്കാൽ മണിക്കൂർ ഉണ്ടെങ്കിലും ഒരിടത്ത് പോലും ലാഗ് തോന്നുന്നില്ലെന്നും ആദ്യ ഷോ കണ്ടവർ അഭിപ്രായം പങ്കുവെക്കുന്നു.

പാർവതിയുടെയും മാത്യുവിന്റെയും റെസ്പോൺസ്

പാർവതിയുടെ മാത്യുവും ഉൾപ്പെടെയുള്ള സിനിമയുടെ ടീം അം​ഗങ്ങൾ ഒരുമിച്ച് കൊച്ചയിൽ സിനിമ കണാൻ എത്തയിരുന്നു. പടം കണ്ടതിന് ശേഷം പുറത്തറിങ്ങിയ അവർ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. സിനിമ അടിപൊയിയായി വന്നിട്ടുണ്ടെന്ന് എന്നാണ് മാത്യു തോമസ് പറഞ്ഞത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, ആദ്യം സംവിധായകൻ ഷഹദിനാണ് കൈയ്യടി, നമ്മുടെ ഷീറോ സംവിധാകനാണ് എന്നാണ് പാർതി തിരുവോത്തിന്റെ പ്രതികരണം. ഇത്രയും വിശ്വാസവും വിഷനും ഉള്ള ഡയറക്ടറിനൊപ്പം വർക്ക് ചെയ്യുന്നത് വലിയ ഭാ​ഗ്യമാണ്. അതിനൊപ്പം മികച്ച ഒരു ടീമും സിനിമയുടെ ഭാ​ഗമായിരുന്നു. മാത്യു അടിപൊളിയായിരുന്നു, മാത്യുവിന്റെ പുതിയൊരു അവതാരമാണ് സിനിമയിൽ. ഡബ്ബിങ്ങിന് ശേഷം ആദ്യമായിട്ടാണ് സിനിമ മുഴുവൻ കാണുന്നത്, ഫുൾ രൂപത്തില് കണ്ടപ്പോൾ നല്ല എക്സ്പീരിയൻ ആയിരുന്നു എന്നും പാർവതി പറ‍ഞ്ഞു.

English Summary

The highly anticipated new malayalam film Prathama Drushtya Kuttakkar has releaesd in theaters. Initial reactions from the audience suggest that it is a gripping thriller. Many viewers have noted that the film which marks the first time Mathew and Parvathy Thiruvothu appear in police roles successfully keeps the audience captivated.

Loading...
Unable to load recommendations.
Follow Us
Related Stories
Maharaja Hostel OTT : അഖിൽ NRD നായകനായ ചിത്രം, മഹരാജ ഹോസ്റ്റൽ ഒടിടിയിൽ എത്തി
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്