AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!

Record Breaker: Bethlehem Kudumba Unit Creates History: Becomes the Highest-Grossing Film in Kerala Box Office: സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം 22-ആം ദിവസമായ ഇന്നത്തെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 130.36 കോടിയാണ് കേരളത്തിൽ നിന്നുമുള്ള സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ നിന്നുമുള്ള ആകെ നെറ്റ് കളക്ഷൻ 135.71 കോടിയിലെത്തി. 158.50 കോടിയാണ് ഇന്ത്യയിൽ നിന്നുമുള്ള ആകെ ഗ്രോസ് കളക്ഷൻ. ഈ നിലയിൽ പ്രദർശനം തുടർന്നാൽ കേരളത്തിൽ നിന്ന് മാത്രമുള്ള കളക്ഷൻ 150 കോടിയിലേക്ക് എത്തിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്

കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
നിവിൻ പോളിയും മമിത ബൈജുവും (ബെത്ലെഹേം കുടുംബ യൂണിറ്റിൽ നിന്നും)Image Credit source: Facebook Nivin Pauly
Sumeesh T Unneen
Sumeesh T Unneen | Updated On: 11 Sep 2026 | 02:17 PM

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്ന ഒരു ഹിറ്റ് പരസ്യ വാചകം കേട്ടിട്ടില്ലേ. ആ മട്ടിൽ ബോക്സ് ഓഫിൽ മലയാളക്കര കണ്ട റെക്കോർഡുകളെല്ലാം തിരുത്തിക്കുകറിക്കുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ബെത്ലഹേം കുടുംബ യൂണിറ്റ്, കേരളത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്ന വമ്പൻ റെക്കോർഡാണ് റിലീസായി ഇരിപത്തിരണ്ടാം ദിവസം ബെത്ലെഹേം കുടുംബ യൂണിറ്റ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. കേരളത്തിൽ തരംഗ സൃഷ്ടിച്ച വാഴ 2 സിനിമയുടെ 129.55 കോടി എന്ന കളക്ഷൻ റെക്കോർഡ് മറികടന്നുകൊണ്ടാണ് ഒന്നാം നമ്പരിലേക്ക് നിവിനും കൂട്ടരും എത്തിയത്.

സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം 22-ആം ദിവസമായ ഇന്നത്തെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 130.36 കോടിയാണ് കേരളത്തിൽ നിന്നുമുള്ള സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ നിന്നുമുള്ള ആകെ നെറ്റ് കളക്ഷൻ 135.71 കോടിയിലെത്തി. 158.50 കോടിയാണ് ഇന്ത്യയിൽ നിന്നുമുള്ള ആകെ ഗ്രോസ് കളക്ഷൻ. ഈ നിലയിൽ പ്രദർശനം തുടർന്നാൽ കേരളത്തിൽ നിന്ന് മാത്രമുള്ള കളക്ഷൻ 150 കോടിയിലേക്ക് എത്തിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: “കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗിഷീൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!

ഒന്നും രണ്ടും റെക്കോർഡുകളൊന്നുമല്ല സിനിമ തിരുത്തിക്കുറിച്ചത്. നിവിൻ പോളിയിൽ നിന്ന് തന്നെ തുടങ്ങാം. നിവിൻ്റെ കരിയറിലെ തന്നെ ഏറ്റവും കളക്ഷൻ നേടിയ സിനിമയായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി. സർവം മായ എന്ന സിനിമയുടെ റെക്കോട് അധികം വൈകാതെ തന്നെ നിവിൻ തിരുത്തി. 131 കോടിയായിരുന്നു സർവം മായയുടെ വേൾഡ് വൈഡ് കളക്ഷൻ എന്നാൽ റിലീസായി 16 ദിവസങ്ങൾ പിന്നിട്ടമ്പോൾ തന്നെ ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ 250 കോടി പിന്നിട്ടിരുന്നു. സാക്നിൽക്കിൻ്റെ സെപ്റ്റംബർ 10-ലെ കണക്കുകൾ പ്രകാരം സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 288.45 കോടിയും കടന്ന് മുന്നേറുകയാണ്.

ഒറ്റ വർഷത്തിനുള്ളിൽ 200 കോടിയിലധികം കളക്ഷൻ നേടുന്ന മുന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം എന്ന റെക്കോർഡ് മമിത ബൈജു സ്വന്തം പേരിലാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ദീപിക പദുക്കോൺ ആലിയ ഭട്ട് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ നടിയാണ് മമിത.

മോഹൻലാലിൻ്റെ ദൃശ്യം 3-യെയും ബി.കെ.യു മറികടന്നു. 239.38 കോടി രൂപയാണ് ദൃശ്യം 3-യുടെ ആഗോള ഗ്രോസ് കളക്ഷൻ. റിലീസായി മൂന്നാം ആഴ്ചയിൽ തന്നെ ഈ റെക്കോർഡ് ഗിരീഷ് എ.ഡിയും കൂട്ടരും മറികടന്നിരുന്നു. വാഴ 2-നെ തന്നെ മറികടന്നുകൊണ്ടാണ് കേരളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടിയ ചിത്രമായി ബെത്ലഹേം കുടുംബയൂണിറ്റ് മാറിയത്. വെറും 15 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

English Summary

Bethlehem Kudumba Unit has become Kerala’s highest-grossing film, surpassing Vaazha 2. The Nivin Pauly and Mamitha Baiju starrer crossed ₹130 crore in Kerala and ₹288 crore globally within 22 days.

Follow Us