Prakash varma : ഇനി സിനിമാ സംവിധാനത്തിലേക്ക്, ഷൂട്ടിങ് അടുത്തവർഷം ആരംഭിച്ചേക്കും – പ്രകാശ് വർമ്മ
Prakash Varma Shares his plan to direct a movie: 2026-ഓടെ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 'ഒരു സിനിമയുടെ കാര്യത്തില്‍ എന്തും സംഭവിക്കാം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: നടനും പ്രമുഖ പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ്മ സിനിമ സംവിധാന രംഗത്തേക്ക് കടക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘തുടരും’ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് ഈ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചത്. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാ സംവിധാന മോഹം തുറന്നുപറഞ്ഞത്.
മോഹം ഒരു സിനിമ സംവിധാനം ചെയ്യുക
അഭിനയം തന്റെ ലക്ഷ്യമായിരുന്നില്ലെന്നും, ഒരു സിനിമ സംവിധാനം ചെയ്യുക എന്നതായിരുന്നു എപ്പോഴും തന്റെ ആഗ്രഹമെന്നും പ്രകാശ് വര്‍മ്മ പറഞ്ഞു. 2026-ഓടെ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ‘ഒരു സിനിമയുടെ കാര്യത്തില്‍ എന്തും സംഭവിക്കാം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസ്‌ക് എടുക്കാന്‍ ഇഷ്ടമുള്ള ഒരാള്‍
റിസ്‌ക് എടുക്കാന്‍ ഇഷ്ടമുള്ള ഒരാളാണ് താനെന്നും, തന്റെ പരിമിതികളെ മറികടക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും പ്രകാശ് വര്‍മ്മ വ്യക്തമാക്കി. ‘ഇപ്പോള്‍ ഒരു സിനിമ ചെയ്തില്ലെങ്കില്‍ ഇനി എപ്പോഴാണ് ചെയ്യുക?’ എന്ന് അദ്ദേഹം ചോദിച്ചു. ആഗ്രഹിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാലും വീണ്ടും ശ്രമിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം എന്ന ജീവിതപാഠവും അദ്ദേഹം പങ്കുവെച്ചു.
അടുത്തിടെ മോഹന്‍ലാലിനെ നായകനാക്കി പ്രകാശ് വര്‍മ്മ സംവിധാനം ചെയ്ത വിന്‍സ്‌മേര ജുവല്‍സിന്റെ പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീ രൂപത്തിലുള്ള മോഹന്‍ലാലിന്റെ പ്രകടനം പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു.