Pranav Mohanlal Net Worth: സിനിമയില്ലെങ്കിലെന്താ ഇത്രയ്ക്ക് ആസ്തിയുണ്ടല്ലോ! എന്നാലും 53 കോടി ഒക്കെ എങ്ങനെ?

Pranav Mohanlal Remuneration: അച്ഛന്‍ സിനിമയില്‍ സജീവമാണെങ്കിലും പ്രണവ് അങ്ങനെ അല്ല. വല്ലപ്പോഴും മാത്രം സിനിമകള്‍ ചെയ്യുകയും ബാക്കി സമയത്ത് യാത്രങ്ങള്‍ നടത്തുന്നതുമാണ് താരപുത്രന്റെ രീതി. ലളിതമായ ജീവിതശൈലി കൊണ്ടാണ് പ്രണവ് ജനഹൃദയങ്ങളില്‍ ചേക്കേറിയത്.

Pranav Mohanlal Net Worth: സിനിമയില്ലെങ്കിലെന്താ ഇത്രയ്ക്ക് ആസ്തിയുണ്ടല്ലോ! എന്നാലും 53 കോടി ഒക്കെ എങ്ങനെ?

പ്രണവ് മോഹന്‍ലാല്‍

Published: 

09 Mar 2025 09:31 AM

സിനിമാ താരങ്ങളുടെ സമ്പാദ്യത്തെ കുറിച്ച് എപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. മലയാള താരങ്ങളില്‍ സമ്പത്തിന്റെ കാര്യത്തില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. മമ്മൂട്ടിയേക്കാളും ആസ്തിയുടെ കാര്യത്തിലും എത്രയോ മുകളില്‍ തന്നെയാണ് മോഹന്‍ലാലിന്റെ സ്ഥാനം.

അച്ഛന്‍ സിനിമയില്‍ സജീവമാണെങ്കിലും പ്രണവ് അങ്ങനെ അല്ല. വല്ലപ്പോഴും മാത്രം സിനിമകള്‍ ചെയ്യുകയും ബാക്കി സമയത്ത് യാത്രങ്ങള്‍ നടത്തുന്നതുമാണ് താരപുത്രന്റെ രീതി. ലളിതമായ ജീവിതശൈലി കൊണ്ടാണ് പ്രണവ് ജനഹൃദയങ്ങളില്‍ ചേക്കേറിയത്.

പ്രണവ് വേഷമിട്ട ഭൂരിഭാഗം ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുന്ന പ്രണവിനെ തേടി വിമര്‍ശനങ്ങളും വന്നെത്താറുണ്ട്. എന്നാല്‍ ആ കോമ്പോയെ വാഴ്ത്തുന്നവരും ഏറെ.

സിനിമകളില്‍ സജീവമല്ലാത്തതിനാല്‍ തന്നെ അച്ഛന്റെ പണം കൊണ്ടാണ് പ്രണവ് ലോകം ചുറ്റുന്നതെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ പ്രണവ് മോഹന്‍ലാലും ആസ്തിയില്‍ ഒട്ടും പിന്നിലല്ല. പ്രണവിന്റെ ആസ്തിയെ കുറിച്ച് ഫിലിമി ബീറ്റ്, ക്യൂ ഇന്ത്യ, ലൈഫ് സ്റ്റൈല്‍ ഏഷ്യ തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിവിധ കണക്കുകള്‍ പ്രകാരം പ്രണവിന് 6 മുതല്‍ 10 മില്യണ്‍ ഡോളര്‍ അതായത് 50 മുതല്‍ 83 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രണവ് ഓരോ സിനിമയ്ക്കും 3 മുതല്‍ 5 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാലിനുള്ള 410 കോടിക്ക് മുകളിലുള്ള ആസ്തി പ്രണവിനെയും സമ്പന്നനാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. സിനിമകളില്‍ സജീവമല്ലെങ്കിലും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകള്‍ വഴി സ്ഥിര വരുമാനം ലഭിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Also Read: Pranav Mohanlal: അച്ഛനും മകനും ഒന്നിക്കുന്നു; പ്രണവിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ, വിവരങ്ങൾ പുറത്ത്

അതേസമയം, മോഹന്‍ലാലിന്റെ സ്വത്തുക്കളില്‍ നിലവില്‍ മക്കളായ പ്രണവിനും വിസ്മയക്കും അവകാശമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രണവിന്റെ ആസ്തിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 83 കോടി രൂപ വരെ ഉണ്ടാകാം എന്നാണ് പറയപ്പെടുന്നത്.

 

 

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം