Mallika Sukumaran: കൊലുസിന്റെ വില, ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ ഇറക്കം; എന്തൊക്കെ ചോദ്യങ്ങളാ? മല്ലിക സുകുമാരൻ

Mallika Sukumaran against Online Media:തനിക്ക് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നാറുള്ളത് എന്നും താരം പറയുന്നു.കുട്ടി ഉടുപ്പൊക്കെ ഇട്ടപ്പോഴൊക്കെ ചേച്ചി ഒരു ചെറിയ കുട്ടിയായി പോയല്ലോ എന്നൊക്കെ ചോദിക്കുന്നു. ഇതൊക്കെ ശരിക്ക് ജേർണലിസം ആണോ എന്നും മല്ലികാ സുകുമാകരൻ വിമർശിച്ചു. നിങ്ങളൊക്കെ ജേർണലിസം പഠിച്ച കുട്ടികളാണെങ്കിൽ ചോദിക്കുന്ന....

Mallika Sukumaran: കൊലുസിന്റെ വില, ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ ഇറക്കം; എന്തൊക്കെ ചോദ്യങ്ങളാ? മല്ലിക സുകുമാരൻ

Mallika Sukumaran

Published: 

09 Oct 2026 | 09:30 PM

ഓൺലൈൻ മീഡിയക്കാരുടെ പ്രവണതകൾക്കെതിരെ നടി മല്ലിക സുകുമാരൻ.  കാണുന്ന നടിമാരോട് ഓൺലൈൻ മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങളെ എതിരെയാണ് മല്ലിക സുകുമാരൻ സംസാരിക്കുന്നത്. തനിക്ക് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ അത്ഭുതമാണ് തോന്നാറുള്ളത് എന്നും താരം പറയുന്നു.

കുട്ടി ഉടുപ്പൊക്കെ ഇട്ടപ്പോഴൊക്കെ ചേച്ചി ഒരു ചെറിയ കുട്ടിയായി പോയല്ലോ എന്നൊക്കെ ചോദിക്കുന്നു. ഇതൊക്കെ ശരിക്ക് ജേർണലിസം ആണോ എന്നും മല്ലികാ സുകുമാകരൻ വിമർശിച്ചു. നിങ്ങളൊക്കെ ജേർണലിസം പഠിച്ച കുട്ടികളാണെങ്കിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അടിസ്ഥാനപരമായ ഒരു സ്റ്റാൻഡേർഡ് വേണമെന്നും മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.

ALSO READ:ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്! സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ

മല്ലിക സുകുമാരന്റെ വാക്കുകൾ

നടികൾ വന്നിറങ്ങുന്നത് കാണുമ്പോഴേക്കും ചോദിക്കുകയാണ് ചേച്ചി ആ കൊലുസിന്റെ വില എത്ര.. എനിക്കറിയില്ല എങ്ങനെയാണ് ഇങ്ങനെ ചോദിക്കാൻ പറ്റുന്നത്. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ ഇറക്കത്തെ കുറിച്ച് പറയുക. കുട്ടി ഉടുപ്പൊക്കെ ഇട്ടപ്പോഴേക്ക് ചേച്ചി ഒരു ചെറിയ കുട്ടിയായി പോയല്ലോ എന്നൊക്കെ ചോദിക്കുന്നു. ഇതൊക്കെ ശരിക്ക് ജേർണലിസം ആണോ? നിങ്ങളൊക്കെ ഈ ജേർണലിസം പഠിച്ച കുട്ടികളാണെങ്കിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അടിസ്ഥാനപരമായ ഒരു സ്റ്റാൻഡേർഡ് വേണം. പിന്നെ വേറെ ആരോടോ വന്നിട്ട് ചെരിപ്പിന്റെ വില ചോദിക്കുന്നുണ്ട്. അപ്പോൾ ആ കുട്ടി പറയുന്നുണ്ട് 45000 രൂപ വരുമെന്ന്.

പലപ്പോഴും തനിക്ക് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ ചോദിക്കാൻ പറഞ്ഞു കൊടുക്കാൻ തോന്നാറുണ്ട്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് എന്ന്. അതേസമയം മിക്ക സെലിബ്രിറ്റികളും തങ്ങൾ ഈ സമയത്ത് എയർപോർട്ടിൽ വന്നിറങ്ങുന്നു എന്ന് ഓൺലൈൻ മീഡിയക്കാരെ വിളിച്ച് അറിയിക്കുന്നുണ്ട് എന്നാണ് മല്ലികാ സുകുമാരന്റെ ഈ പരാമർശങ്ങൾക്ക് മറുപടിയായി പറയുന്നത്. അത് കേട്ടപ്പോൾ മല്ലിക സുകുമാരനും അത് അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും ചോദ്യങ്ങളിൽ കുറച്ചുകൂടെ മാന്യതയാകാം എന്നാണ് നടി പറയുന്നത്.

ENGLISH SUMMARY

Actress Mallika Sukumaran has spoken out against the tendencies of online media outlets, specifically criticizing the questions online journalists ask the actresses they encounter. She mentions that she finds such questions surprising.

 

Loading...
Unable to load recommendations.
Follow Us
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു