Thalapathy Vijay: നടൻ വിജയും ഭാര്യയും വേർപിരിയുകയാണോ? ഉത്തരമായി ഈ ദൃശ്യം വൈറലാകുന്നു
Thalapathy Vijay and wife Sangeetha's divorce rumours: മാസങ്ങളായി വേർപിരിയൽ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്.
ചെന്നൈ: തമിഴ് നടൻ വിജയ്യും ഭാര്യ സംഗീതയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ചു കാലമായി ചർച്ചയാകുന്നുണ്ട്. ഇതിനിടെ ഇപ്പോൾ ആ ചർച്ചകൾക്ക് പുതിയ ഒരു വഴിതുറന്നു കൊണ്ട് മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്. സംഗീതയും വിജയുടെ മകൻ ജേസൺ സഞ്ജയും വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
മാസങ്ങളായി വേർപിരിയൽ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്. 1999-ൽ വിവാഹിതരായ ഇവർ പൊതുവേദികളിൽ കുടുംബകാര്യങ്ങൾ ചർച്ച ചെയ്യാറില്ല.
Also read – ‘നിന്റെ അച്ഛനും അമ്മയുമായതിൽ വളരെയധികം അഭിമാനിക്കുന്നു’; മകൾ അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും
മകൾ ദിവ്യ വിദേശത്ത് പഠിക്കുന്നു. മകൻ ജേസൺ സഞ്ജയ് തൻ്റെ ആദ്യ സിനിമയുടെ തിരക്കുകളിലാണ്. വിജയിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ജന നായകൻ’ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രം വിജയിയുടെ അഞ്ചാമത്തെ സിനിമയാണ്.
സംവിധായകരായ ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ, അറ്റ്‌ലീ എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. 2026 ജനുവരി 9-ന് പൊങ്കലിനോട് അനുബന്ധിച്ച് ‘ജന നായകൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്യും.