Prithwiraj Sukumaran: മതം ഒരു ഉപകരണം മാത്രമാണ് എന്ന് അന്ന്; ഇന്ന് ഗണപതിക്ക് മുന്നിൽ തൊഴുകയ്യോടെ പൃഥ്വിരാജ്!
Prithwiraj Sukumaran: ശരിയാണ് ആ ഒരു സോഷ്യൽ സ്ട്രക്ചർ ഉണ്ടായതുകൊണ്ട് ഇന്ന് ഉള്ള രീതിയിലുള്ള ഒരു സമൂഹവും വ്യവസ്ഥയും ഒക്കെ ഉണ്ടായി എന്നാലും എനിക്ക് മതത്തിൽ ഒട്ടും വിശ്വാസമില്ല. അതിനപ്പുറത്തേക്ക് മതത്തിൽ ഒരു പൂജ്യം ശതമാനം പോലും വിശ്വാസമില്ല എന്നായിരുന്നു കുറെ നാളുകൾക്ക് മുന്നേയുള്ള പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം........

Prithwiraj Sukumaran
സാമൂഹിക ഘടനയ്ക്ക് വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ് മതം. നടനും സംവിധായകനുമായ പൃഥ്വിരാജിന് മതത്തെ കുറിച്ചുള്ള അഭിപ്രായം ഇങ്ങനെയായിരുന്നു. തനിക്ക് പൂജ്യം ശതമാനം വിശ്വാസമുള്ള ഒരു ആശയം മാത്രമാണ് മതം എന്നത്. അതിൽ തനിക്ക് ഒട്ടും വിശ്വാസമില്ല. ഏതോ ഒരുകാലത്ത് സോഷ്യൽ സ്ട്രക്ചർ ഉണ്ടാക്കാൻ ആദ്യമൊക്കെ നമ്മുടെ നാട്ടിൽ സാമ്പത്തികമായിരുന്നു അതിന്റെ അടിസ്ഥാനം. പണക്കാര്, ദരിദ്രർ അങ്ങനെ. പിന്നീട് തൊഴിലായി സോഷ്യൽ സ്ട്രക്ചർ ക്ഷത്രിയ, വൈഷ്ണവർ എന്നിങ്ങനെ. പിന്നീട് ഒടുവിൽ ആരോ ഒരാൾ സോഷ്യൽ സ്ട്രക്ച്ചറിന് വേണ്ടി കണ്ടെത്തിയ ഒന്നാണ് മതം.
മതത്തിൽ ഒട്ടും വിശ്വാസമില്ല…
ശരിയാണ് ആ ഒരു സോഷ്യൽ സ്ട്രക്ചർ ഉണ്ടായതുകൊണ്ട് ഇന്ന് ഉള്ള രീതിയിലുള്ള ഒരു സമൂഹവും വ്യവസ്ഥയും ഒക്കെ ഉണ്ടായി എന്നാലും എനിക്ക് മതത്തിൽ ഒട്ടും വിശ്വാസമില്ല. അതിനപ്പുറത്തേക്ക് മതത്തിൽ ഒരു പൂജ്യം ശതമാനം പോലും വിശ്വാസമില്ല എന്നായിരുന്നു കുറെ നാളുകൾക്ക് മുന്നേയുള്ള പൃഥ്വിരാജിന്റെ അഭിപ്രായപ്രകടനം.
ALSO READ:താൻ പണം മോഷ്ടിച്ചിട്ടില്ല, രാധ എനിക്ക് 97 കോടി തരാൻ ഉണ്ട്; നടി അംബിക
എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈയിലെ ലാൽബൗച്ച എന്ന ഗണപതി ക്ഷേത്രത്തിൽ എത്തി ഗണപതി ഭഗവാന്റെ കാലിൽ തൊട്ട് വന്തിച്ച് തൊഴുകയോടെ നിൽക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒപ്പം പണ്ട് മതത്തെയും വിശ്വാസത്തെയും കുറിച്ച് പൃഥ്വിരാജിന്റെ അഭിപ്രായവും ശ്രദ്ധേയമാകുന്നു. ഇപ്പോൾ എന്തു പറ്റി എന്നാണ് ആളുകൾ ചോദിക്കുന്നത് തുടരെ രണ്ടുമൂന്ന് സിനിമകൾ പരാജയപ്പെട്ടതുകൊണ്ടാണോ വിശ്വാസത്തിലേക്ക് മടങ്ങിയത് എന്നും ആളുകൾ വിമർശിക്കുന്നു.
ഇപ്പോഴത്തെ സോഷ്യൽ സ്ട്രക്ചർ എന്ന് പറയുന്നത് ആൾക്കാരെ എത്രത്തോളം പറ്റിക്കാൻ കഴിയുമോ അങ്ങനെ പറ്റിക്കുക അതാണ് ജീവിതം. പുള്ളി ഇപ്പോൾ ബോംബെയിലാണ് ജീവിക്കുന്നത് അവിടെ ഇതുപോലെയുള്ള നാടകം ഒക്കെ കളിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. ഓരോ അവസരത്തിലും ഓരോന്ന് പറയുക ഇവിടെ വലിയ ആധുനികൻ മുംബൈയിൽ നേരെ തിരിച്ചും അഭിനയം കൊള്ളാം, കാലിനടിയിലെ മണ്ണ് നീങ്ങുമ്പോൾ ദൈവങ്ങളും വിശ്വാസങ്ങളും വീണ്ടും മനസ്സിന്റെ കൂടുകൂട്ടും എന്നിങ്ങനെ പോകുന്നു ആളുകളുടെ വിമർശനങ്ങൾ.
ENGLISH SUMMARY
Religion is merely a tool for social structure. This was the view expressed by actor-director Prithviraj regarding religion. He considers it a concept in which he has absolutely no faith—zero percent belief. Historically, the foundation for establishing the social structure in our region was initially economic.