Priya Varrier: ‘എന്റെ പേർ നിർദേശിച്ചപ്പോൾ തന്നെ അജിത് സാർ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു’; പ്രിയ വാര്യർ
Priya Varrier: അജിത്തുമായി വർക്ക് ചെയ്തതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് താരം. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നിയെന്നും തന്റെ പേര് നിർദേശിച്ചപ്പോൾ അജിത് വളരെ സന്തോഷം പ്രകടിപ്പിച്ചെന്ന് സംവിധായകൻ പറഞ്ഞതായും പ്രിയ വാര്യർ ഓർക്കുന്നു.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ നേടിയ യുവതാരമാണ് പ്രിയ വാര്യർ. ആദ്യ സിനിമയ്ക്ക് ശേഷം താരം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളുടെയും ഭാഗമായി. അജി്ത നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലിയിലും പ്രിയ ഭാഗമായിരുന്നു.
ഇപ്പോഴിതാ അജിത്തുമായി വർക്ക് ചെയ്തതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് താരം. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നിയെന്നും തന്റെ പേര് നിർദേശിച്ചപ്പോൾ അജിത് വളരെ സന്തോഷം പ്രകടിപ്പിച്ചെന്ന് സംവിധായകൻ പറഞ്ഞതായും പ്രിയ വാര്യർ ഓർക്കുന്നു.
‘ആ സിനിമയിൽ വന്നുപോകുന്ന ഒരു കഥാപാത്രമാണെങ്കിൽ പോലും സാരമില്ല എന്ന് തീരുമാനിച്ചിരുന്നു. അജിത്തിന്റെയടുത്ത് എന്റെ പേര് നിർദേശിച്ചപ്പോൾ തന്നെ അദ്ദേഹം വളരെയധികം സന്തോഷം പ്രകടിപ്പിച്ചെന്നാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ എന്നോട് പറഞ്ഞത്. അത് കേട്ടപ്പോൾ അതിനേക്കാൾ വലിയ അംഗീകാരം മറ്റൊന്നും വേണ്ടാ എന്ന് മനസ് പറഞ്ഞു.
ഇനി മമ്മൂക്കയ്ക്കൊപ്പവും വിജയ്ക്കൊപ്പവും അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്. അവസരം കിട്ടുമോ എന്നറിയില്ല. വിജയ് സാർ ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയിക്കില്ല എന്ന് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാൻ കഴിയുമോ എന്നറിയില്ല’, പ്രിയ വാര്യർ പറയുന്നു.