Priyadarshan : ‘നൂറാം ചിത്രം മോഹൻലാലിനൊപ്പം’; അതിനുശേഷം എന്ത്? പ്രിയദർശൻ പറയുന്നത് ഇങ്ങനെ
Priyadarshan On His 100th Movie: നൂറാമത്തെ ചിത്രത്തിന് ശേഷം സംവിധാനത്തിൽ നിന്നും വിരമിക്കുമെന്ന് പ്രിയദർശൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് മറുപടിയും വ്യക്തതയും വരുത്തിരിക്കുകയാണ് സംവിധായകൻ

Priyadarshan
മലയാളി തങ്ങളുടെ എവർഗ്രീൻ ഹിറ്റുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഭൂരിഭാഗം സിനിമകളുടെയും ശിൽപിയാണ് പ്രിയദർശൻ. മോഹലാലിനോടൊപ്പം ചേർന്ന് പ്രിയദർശൻ ഒരുക്കിയ ചിത്രങ്ങൾ ഇന്നും ടെലിവിഷൻ സ്ക്രീനുകളിൽ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മലയാളത്തിൽ നിന്നാരംഭിച്ച് മലയാള സിനിമയിലെ കഥകളെ ബോളിവുഡിലേക്ക് അവതരിപ്പിച്ച പ്രിയദർശൻ അവിടെയും എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് പ്രിയദർശൻ തൻ്റെ സിനിമ ജീവിതം അവസാനിപ്പിച്ച് റിട്ടയർമെൻ്റിലേക്ക് പ്രവേശിക്കുകയാണെന്ന് റിപ്പോർട്ട് പുറത്ത് വരുന്നത്. എന്നാൽ താൻ ഉദ്ദേശിച്ചത് അങ്ങനെ അല്ലെന്നും പ്രായമായി വരുന്നതിനാൽ പഴയത് സിനിമയ്ക്ക് പിന്നിൽ ഒരുപാട് ഓടി നടക്കാൻ സാധിക്കുന്നില്ലയെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്ന് പ്രയിയദർശൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ തൻ്റെ നൂറാമത്തെ ചിത്രം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് പ്രിയദർശൻ വ്യക്തമാക്കുകയും ചെയ്തു.
ALSO READ : Lokah OTT : ലോകഃ തരംഗം! ഒടിടി അവകാശത്തിനായി കോടികൾ എറിഞ്ഞ് പ്ലാറ്റ്ഫോമുകൾ; അവസാനം സ്വന്തമാക്കിയത്…
“ഒരിക്കലും ഞാൻ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത രണ്ട് സിനിമ എന്താണെന്ന് ഇതുവരെ ശരിക്കും ആലോചിച്ചിട്ടില്ല. നൂറാമത്തെ സിനിമ എന്താണെന്ന് പറയാൻ സാധിക്കില്ല, എന്നാൽ നൂറാമത്തെ സിനിമ ഉണ്ടാകുകയാണെങ്കിൽ അത് മോഹൻലാലിനൊപ്പമായിരിക്കും. അക്കാര്യത്തിൽ മാത്രമെ എനിക്ക് വ്യക്തത നൽകാൻ സാധിക്കൂ.
പ്രായമാകുമ്പോൾ ആരോഗ്യപരമായ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും. അതെപോലെ എനിക്കും ഉണ്ട്, പഴയ പോലെ ഓടി നടന്ന് സിനിമ ചെയ്യാൻ സാധിക്കുന്നില്ല. അപ്പോൾ നൂറ് സിനിമയെത്തിയാൽ, അതിനുശേഷം ആരോഗ്യമുണ്ടെങ്കിൽ തുടരും. എനിക്ക് 100-ാമത്തെ സിനിമ ചെയ്യാൻ പോലും സാധിക്കുമെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല” പ്രിയദർശൻ പറഞ്ഞു.