Priyamani: ‘അഭിനയം മാത്രം മതിയോ കുടുംബ ജീവിതം വേണ്ടേ’ എന്ന് ചോദ്യം; തക്ക മറുപടിയുമായി പ്രിയാമണി
Priyamani Shuts Down Divorce Rumors: സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ചില നടിമാരിൽ ഒരാളാണ് പ്രിയാമണി.

പ്രിയാമണി, പ്രിയാമണിയും ഭർത്താവും
നടി പ്രിയാമണിയും ഭർത്താവ് മുസ്‌തഫയും തമ്മിൽ വേർപിരിയുന്നെന്ന തരത്തിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ താരം പോസ്റ്റ് ചെയ്യാത്തതാണ് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ടുയർന്ന ഒരു ചോദ്യത്തിന് അത് തന്റെ സ്വകാര്യതയാണെന്ന് നേരത്തെ പ്രിയാമണി പ്രതികരിക്കുകയും ചെയ്‌തിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ചില നടിമാരിൽ ഒരാളാണ് പ്രിയാമണി. വളരെ വിരളമായി മാത്രമാണ് താരം ഭർത്താവ് മുസ്‌തഫയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ, അഭിമുഖങ്ങളിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും മുസ്തഫ നൽകുന്ന പിന്തുണയെ കുറിച്ചുമെല്ലാം എന്നും പ്രിയാമണി സംസാരിക്കാറുമുണ്ട്.
മലയാളം, തമിഴ്, ബോളിവുഡ് ചിത്രങ്ങളുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രിയാമണി തിരക്കിലായിരുന്നു. ഇത് കൊണ്ടുതന്നെ അഭിനയം മാത്രം മതിയോ, കുടുംബ ജീവിതം ഒന്നും വേണ്ടേ എന്ന് തുടങ്ങിയ ചോദ്യങ്ങൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ ഉയരുന്നുമുണ്ടായിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.
പ്രിയാമണി പങ്കുവെച്ച പോസ്റ്റ്:
ALSO READ: ‘പാട്ട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം അവയോടാണ്’; കെ എസ് ചിത്ര
ഷാജഹാൻറെയും മുംതാസിൻറെയും പ്രണയത്തിൻറെ പ്രതീകമായ താജ്മഹലിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയാമണി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അതിൽ പ്രിയാമണിയുടെ നെറുകിൽ ചുംബിയ്ക്കുന്ന മുസ്തഫയെയും കാണാം. വളരെ മനോഹരമായ ഈ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
2017ൽ ബെംഗളൂരുവിലായിരുന്നു പ്രിയാമണിയുടെയും മുസ്‌തഫയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മതത്തിൻറെ വേർതിരിവുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രണയത്തിന് അതൊരു തടസ്സമായിരുന്നില്ല. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇരുവരും ഒന്നിച്ചത്. ബിസിനസുകാരനാണ് മുസ്തഫ രാജ്. വിവാഹത്തിന് ശേഷവും പ്രിയാമണി അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തിട്ടില്ല.